
എല്ലാം അകത്തു തന്നെ നിർമിക്കുക..!, ലോകത്ത് സമാനമായ ഏത് സ്പേസ് ദൌത്യങ്ങൾ എടുത്ത് പരിശോധിക്കുമ്പോഴും ഏറ്റവും കുറഞ്ഞ ചെലവിൽ ചന്ദ്രയാൻ -മൂന്ന് അടക്കമുള്ളവ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നിൽ പരീക്ഷിച്ച് വിജയിച്ച ഈയൊരു തന്ത്രമാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്കിനായി രാജേഷ് കല്‍റ നടത്തിയ ‘ഡയലോഗ്സ്’ എന്ന പ്രത്യേക അഭിമുഖ പരിപാടിയിലായിരുന്നു ഇന്ത്യയുടെ ചെലവുകുറഞ്ഞ ബഹിരാകാശ ദൌത്യങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
നമ്മൾ സ്വീകരിക്കുന്ന ചില സമീപനങ്ങളാണ് ചെലവ് കുറയ്ക്കുക എന്ന തത്വത്തിലേക്ക് നമ്മെ എത്തിക്കുന്നത്. ആദ്യത്തെ കാര്യം രൂപകൽപന ചെയ്യുന്ന മാതൃകകളാണ്. എന്തെങ്കിലും മാതൃകൾ ലഭിക്കണമെങ്കിൽ, അതിനായി പ്രെട്ടോടൈപ്പിങ് നടത്താനുള്ള നിക്ഷേപങ്ങൾ നടത്തണം. അത് ഇവിടെ പല ഘട്ടങ്ങളിലായി നടക്കുന്നു. ഒപ്പം നമ്മുടെ ഭൂരിഭാഗം ഡിസൈനുകളും ഔട്ട്സോഴ്സ് ചെയ്യുന്നില്ല. അവയെല്ലാം രൂപകൽപ്പന ചെയ്യുന്നത് നമ്മുടെ ആളുകൾ തന്നെയാണ്. ഒരു ഡിസൈനും പുറത്തുനിന്നുള്ളത് ഉപയോഗിക്കാത്ത രീതിയാണ് നമ്മൾ സൃഷ്ടിച്ചിരിക്കുന്നത്. എന്തിനേറെ പറയുന്നു, ഗ്രൗണ്ട് ഡിസൈൻ പോലും നമ്മുടെ സ്വന്തം മാതൃകകളാണ് ഉപയോഗിക്കുന്നത് – സോമനാഥ് പറഞ്ഞു.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ, അവരുടെ എതിരാളികളായ ഐഎസ്ആർഒ ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്ത ഉപകരണങ്ങളിൽ ഒന്നിനോട് അതീവ താൽപര്യം പ്രകടിപ്പിച്ച കൗതുകകരമായ സംഭവത്തെ കുറിച്ച്, ആ മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം വിവരിച്ചു. ഈ ഫിക്ചറിന്റെ എല്ലാം ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതാണ്. വളരെ ലളിതമായ തോന്നുന്ന ഒന്ന്. ഞങ്ങൾ അടുത്തിടെ ഇവയിലൊന്ന് യുഎസിലേക്ക് അയച്ചിരുന്നു. നിസാർ( NISAR) നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ എന്ന ഉപഗ്രഹത്തിൽ ചേർക്കാനായിരുന്നു ഇത്. ഇതിന്റെ ഘടന അവർക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. ഇത് നിങ്ങൾ തിരിച്ചെടുക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. അങ്ങനെയൊന്ന് അവർക്ക് ആവശ്യമാണെന്നും അവർ പറഞ്ഞു.- എന്നുമായിരുന്നു ഐഎസ്ആർഒ ചെയർമാന്റെ വാക്കുകൾ.
Last Updated Sep 22, 2023, 11:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]