ബാലരാമപുരം∙ പനി ബാധിച്ച് 12 ദിവസമായി ചികിത്സയിലായിരുന്നയാൾ . ബാലരാമപുരം തലയൽ വി.എസ്.ഭവനിൽ എസ്.എ.അനിൽ കുമാർ (49) ആണ് മരിച്ചത്.
മസ്തിഷ്ക ജ്വരം ബാധിച്ചാണോ മരണമെന്ന് പരിശോധിച്ചുവരികയാണ്. അന്തിമ പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
കാലിൽ മുറിവുണ്ടായതിനെ തുടർന്നാണ് അനിൽ കുമാറിന് ചികിത്സ ആരംഭിച്ചത്. അത് കുറയാതെ വന്നതോടെ നടത്തിയ വിശദ പരിശോധനയിൽ അണുബാധ ഉള്ളതായി കണ്ടെത്തി.
തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം
സൂപ്പർ സ്പെഷൽറ്റി വിഭാഗത്തിൽ 7 ദിവസം തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. അണുബാധയുണ്ടാകാനുള്ള കാരണം കണ്ടെത്താനായി
ഇദ്ദേഹത്തിന്റെ വീട്ടിലെയും പരിസരത്തെ ജലാശയങ്ങളിലെയും മറ്റും വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സമീപത്തെ കുളങ്ങളിലും മറ്റും ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് സമീപവാസികൾക്ക് മുന്നറിയിപ്പും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കുന്നയാളല്ല അനിലെന്ന് ബന്ധുക്കൾ പറഞ്ഞു.
മകനെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനായി ഇദ്ദേഹം 2 മാസം മുൻപ് പോയിരുന്നു. വീട്ടിലെ മറ്റാർക്കും രോഗലക്ഷണങ്ങളോ പനിയോ ഇല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]