
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി ഇന്ന് ബാറ്റ് ചെയ്യാനെത്തിയിരുന്നു സഞ്ജു സാംസണ്. എന്നാല്‍ ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ താരം നിരാശപ്പെടുത്തി.
22 പന്തില്‍ 13 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്. കെസിഎല്ലില്‍ ആദ്യമായിട്ടാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി ഇടം നേടിയ സഞ്ജുവില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തുവന്നത്. അതിന്റെ നിരാശ ആരാധകര്‍ക്കുണ്ട്.
ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി കളിക്കുന്ന സഞ്ജു, ആറാമനായിട്ടാണ് ബ്ലു ടൈഗേഴ്സിന് കളിച്ചത്. അതും ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തി.
ഇന്നിംഗില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ജലജ് സക്സേനയുടെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ അക്ഷയ് ചന്ദ്രന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്.
ഒരു വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. സഞ്ജു പുറത്തായതോടെ ട്രോളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
എക്സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം… Sanju Samson should bat as an opener as it’s the position that suits him well, no matter which tournament he plays. No.5 is not the position which he should be batting. He has gone from opening for India to batting at No.5 in KCL.
#SanjuSamson #KCL2025 #KCLSeason2 pic.twitter.com/EKXv8Qpn7r — Saabir Zafar (@Saabir_Saabu01) August 23, 2025 Not a good start for Sanju Samson pic.twitter.com/Q7vhcu3WHj — Vipin Tiwari (@Vipintiwari952) August 23, 2025 Sanju Samson’s Struggles Raise Questions Ahead Of Asia Cup 2025 – Opening Position At Risk!READ MORE➡️https://t.co/xIzan7JFZ3#SanjuSamson #AsiaCup #AsiaCup2025 pic.twitter.com/PbxGSEGLtl — News24 English (@News24eng) August 23, 2025 Sanju Samson for Asia Cup – As an OpenerSanju Samson for KCL 2025 – Batting at No.5#SanjuSamson #KCL2025 #KCLSeason2 #KeralaCricketLeague #KochiBlueTigers pic.twitter.com/6HxkKTorLJ — Saabir Zafar (@Saabir_Saabu01) August 23, 2025 Sanju Samson’s first outing in KCL 2025 for Kochi Blue Tigers.13(22) 💔#SanjuSamson #KochiBlueTigers #KCL2025 #KCLSeason2 #KeralaCricketLeague pic.twitter.com/x8mC998xLD — Saabir Zafar (@Saabir_Saabu01) August 23, 2025 Sanju Samson dismissed on 13 in 22 balls pic.twitter.com/VUqJRvIzDx — Prakash (@definitelynot05) August 23, 2025 പ്രതിരോധത്തിലൂന്നിയാണ് സഞ്ജു കളിച്ചത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ സഞ്ജു നന്നായി ബുദ്ധിമുട്ടി.
നിരാശപ്പെടുത്തുന്ന തുടക്കം മറന്ന് വരും മത്സരങ്ങളില്‍ ഫോമിലേക്ക് തിരിച്ചെത്താനായിരിക്കും സഞ്ജുവിന്റെ ശ്രമം. മത്സരത്തില്‍ ബ്ലു ടൈഗേഴ്സ് ജയിച്ചിരുന്നു.
അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. 34 റണ്‍സിനായിരുന്നു ജയം.
കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിത്തിയ ബ്ലൂ ടൈഗേഴ്സ് 184 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. വിനൂപ് മനോഹരന് (31 പന്തില്‍ 66), ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (13 പന്തില്‍ 31) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിംഗില്‍ റിപ്പിള്‍സിന് 19.2 ഓവറില്‍ 150 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെ പുറത്താക്കിയ മുഹമ്മദ് ആഷിഖാണ് റിപ്പിള്‍സിനെ തകര്‍ത്തത്.
കെ എം ആസിഫിനും നാല് വിക്കറ്റുണ്ട്. റിപ്പിള്‍സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
33 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്, 29 റണ്‍സെടുത്ത അഭിഷേഖ് നായര്‍ എന്നിവര്‍ മാത്രമാണ് റിപ്പിള്‍സിന് വേണ്ടി അല്പമെങ്കിലും പിടിച്ചുനിന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]