
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എം എ ല്‍എ കെ സി വീരേന്ദ്ര പപ്പിയുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിക്കിമിൽ ഓൺലൈൻ ചൂതാട്ട
കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ് വീരേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ( ഇ ഡി ) അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രാജ്യവ്യാപകമായി ഇ ഡി രണ്ട് ദിവസം നടത്തിയ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് മാത്രമായി 12 കോടി രൂപ ഇ ഡി കണ്ടെത്തി.
എം എല്‍ എയുടെ വീട്ടില്‍ നിന്നും ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയെന്നും ഇ ഡി വ്യക്തമാക്കി. വീരേന്ദ്ര നിരവധി ഒൺലൈൻ ബെറ്റിംഗ് ആപ്പുകൾ പ്രവർത്തിപ്പിച്ചെന്നും ഇ ഡി വ്യക്തമാക്കുന്നുണ്ട്.
‘കിങ്567’,‘രാജ567’ എന്നീ പേരുകളിലുള്ള വെബ്സൈറ്റുകളാണ് ഇവയിൽ ഏറ്റവും പ്രചാരം നേടിയത്. എം എൽ എയുടെ അറസ്റ്റിനും ചോദ്യം ചെയ്യലിനും പിന്നാലെ രാജ്യാന്തര വാതുവയ്പ് റാക്കറ്റിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചെന്നും ഇ ഡി സൂചന നൽകിയിട്ടുണ്ട്.
ഇയാൾക്കെതിരെയും മറ്റ് ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾ നടത്തുന്ന സംഘങ്ങൾക്കെതിരെയും വ്യാപക അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് ഇ ഡി. അന്വേഷണത്തിന്റെ ഭാഗമായി എം എൽ എയുടെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്.
സിക്കിം കോടതിയിൽ ഹാജരാക്കിയ വീരേന്ദ്രയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. എത്രയും വേഗം ബെംഗളൂരുവിലെത്തിച്ച് കൂടുതൽ തെളിവുകളും വിവരങ്ങളും കണ്ടെത്താനുള്ള നീക്കത്തിലാണ് ഇ ഡി.
കർണാടകയിലെ ചിത്രദുർഗ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയാണ് വീരേന്ദ്ര പപ്പി. എം എൽ എയുടെ അറസ്റ്റ് കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെയും സർക്കാരിനെയും സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]