
ധർമസ്ഥലയിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി ആരോപണം ഉന്നയിച്ച മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് ഇന്നത്തെ പ്രധാന വാർത്തകളിലൊന്നായി. ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതാണ് ഇന്നത്തെ മറ്റൊരു മുഖ്യ വാർത്ത.
തനിക്കെതിരായി ഉയർന്ന പരാതികളിൽ വിശദീകരണം നൽകാൻ വിളിച്ച വാർത്താസമ്മേളനത്തിൽനിന്ന് അവസാന നിമിഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിന്മാറിയതും വാർത്തകളിൽ ഇടം നേടി. അതിനിടെ രാഹുൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ടെലിഫോൺ സംഭാഷണത്തിലെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു.
വായിക്കാം മറ്റു പ്രധാന വാർത്തകളും. കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിലും വ്യാഴാഴ്ച രാജ്യസഭയിലും ബില് പാസാക്കിയിരുന്നു. പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ.
പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു. ഇക്കാര്യം അർജന്റീന ഫുട്ബോൾ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്ഥിരീകരിച്ചു.
നവംബർ 10നും 18നും ഇടയിലായിരിക്കും മത്സരം. എതിരാളികളെ തീരുമാനിച്ചിട്ടില്ല.
‘മെസി വരും ട്ടാ… ലോക ജേതാക്കളായ ലയണൽ മെസിയും സംഘവും 2025 നവംബറിൽ കേരളത്തിൽ കളിക്കും’–മന്ത്രി അബ്ദുറഹിമാന് സമൂഹമാധ്യമത്തിൽ കുറിച്ചു. അർജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും അർജന്റീന ഫുട്ബോൾ ടീം ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകിയിരുന്നില്ല.
ഇതോടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. 1995–2014 കാലഘട്ടത്തിൽ നിരവധിപേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു വെളിപ്പെടുത്തൽ.
വെളിപ്പെടുത്തിയ കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. മൊഴികൾ പലതും തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറഞ്ഞു.
ഇയാളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കും. ശനിയാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷം മാധ്യമങ്ങളെ കാണാമെന്ന് രാഹുൽ അറിയിച്ചിരുന്നെങ്കിലും വാർത്താസമ്മേളനം അവസാനനിമിഷം റദ്ദാക്കുകയായിരുന്നു.
തോട്ടപ്പള്ളി ഒറ്റപ്പനയ്ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണു (62) കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്.
ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികൾ മുൻ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്ന് ഇന്നു വ്യക്തമാകുകയായിരുന്നു.
ഇരുവരും പിടിയിലായി. ഇവർ മുൻപ് ഹംലത്തിന്റെ അയല്പക്കത്തു വാടകയ്ക്കു താമസിച്ചിരുന്നു.
ഇവരെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട
നിലയിൽ കണ്ടെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]