
തിരുവനന്തപുരം: കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്താൻ ബിജെപി എല്ലാകുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്നും അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
അതേസമയം തൃശൂരിലെ വോട്ട് ചോര്‍ത്തല്‍ വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് സുനില്‍കുമാര്‍ രംഗത്തെത്തി. മനോരമ കോൺക്ലെവിൽ ഇന്നലെ അമിത് ഷാ നടത്തിയ പ്രഖ്യാപനങ്ങൾക്കാണ് ഇന്ന് മുഖ്യമന്ത്രിയുടെ മറുപടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരവും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. അധികാരത്തിൽ എത്തുമെന്ന പ്രഖ്യാപനം ബിജെപി നേതാക്കൾ പലപ്പോഴും നടത്തിയിട്ടുണ്ടെങ്കിലും അമിത് ഷായുടെ വാക്കുകൾ ഗൗരവത്തോടെ കാണണമെന്ന് പറയുന്ന മുഖ്യമന്ത്രി അതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്.
കേരളം ആർജ്ജിച്ച മൂല്യങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകത, ബിജെപി അധികാരത്തിൽ ഉള്ളിടങ്ങളിൽ നടക്കുന്ന ന്യൂനപക്ഷ വേട്ട, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവത്കരണം ഉണ്ടാക്കുന്ന അപകടം, ഫെഡറലിസംത്തിന്റെ തകർച്ച ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ബിജെപി അധികാരത്തിൽ എത്തരുതെന്ന് പറയുകയാണ് മുഖ്യമന്ത്രി.
ഈ പറയുന്നത് കേവലം തെരഞ്ഞെടുപ്പിന്റെ കാര്യമല്ലെന്നും ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. അതേസമയം, തൃശൂരിലെ ബിജെപിയുടെ വോട്ട് ചേര്‍ക്കല്‍ വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിഎസ് സുനില്‍ കുമാര്‍ രംഗത്തുവന്നു.
തൃശൂരില്‍ വ്യാപകമായി ക്രമക്കേട് നടന്നു എന്ന് ആരോപണം തെളിയിക്കുന്നതാണ് ബി ഗോപാലകൃഷണന്റെയും മന്ത്രി ജോര്‍ജ് കുര്യന്റെയും പ്രസ്താവന. ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാകണമെന്നും സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഞങ്ങള്‍ ജയിക്കാനുദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നുവരെ ആളുകളെ കൊണ്ടുവന്ന് ഒരുവര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും തുടരുമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ല. ബിജെപിക്ക് വികസന അജണ്ട
മാത്രമേയുള്ളു. വികസന അജണ്ട
പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട
വോട്ട് ചേർക്കുന്നത് ബിജെപിയല്ല, സിപിഎം ആണ്. 6 മാസം ഒരു സ്ഥലത്ത് താമസിച്ചാൽ വോട്ട് ചേർക്കുന്നതിന് തടസമില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംസ്ഥാന നേതൃയോഗത്തില്‍ അമിത് ഷാ വിലയിരുത്തി വികസന അജണ്ടയെ മുൻ നിർത്തിയാകും പ്രചാരണം. വാർഡ് വികസന സന്ദേശ യാത്രകൾ സംഘടിപ്പിക്കും.
26 മുതൽ അടുത്ത മാസം വരെ ശില്പശാലകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചോരി ആരോപണങ്ങളെ തദ്ദേശ തെരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയം പറഞ്ഞ് മറികടക്കാനാണ് ബിജെപിയുടെ തീരുമാനം.
അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിന്റെ പ്രധാന അജണ്ടയും ഇതുതന്നെയായിരുന്നു. ജയസാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനാണ് നിർദേശം.
വാർഡ് കമ്മിറ്റികൾ ശക്തമാക്കണം, വോട്ടർ പട്ടികയിൽ കൂടുതൽ പേരെ ചേർക്കുകയും ഡാറ്റ ഹിയറിംഗിൽ ശ്രദ്ധിക്കുകയും വേണം എന്നിവയാണ് നിർദേശങ്ങൾ. നേതൃയോഗത്തിന് പിന്നാലെ നാളെ തൃശൂരിൽ ബിജെപി സംസ്ഥാന ശില്പശാലയുണ്ട്.
തുടർന്ന് ജില്ലാ, വാർഡ് തലങ്ങളിൽ ശില്പ ശാലകൾ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]