
വീക്കെൻഡ് എപ്പിസോഡുകൾക്ക് പവർ പോരാ, ഫയർ പോരാ എന്ന കാലങ്ങളായുള്ള ആരാധകരുടെ ആവശ്യം ഇപ്പോഴിതാ സാക്ഷാത്കരിക്കപ്പെടുകയാണെന്ന സൂചനകൾ നൽകുന്ന ബിഗ് ബോസ് പ്രോമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വീട് പരിശോധിക്കാൻ മോഹൻലാൽ വീടിനകത്തേക്ക് എത്തിയിരിക്കുന്നു.
ഇതിനുമുമ്പും മത്സരാർത്ഥികളുടെ ആവശ്യപ്രകാരം വിശേഷ ദിവസങ്ങളിൽ വീട്ടുകാരെ കാണാൻ മോഹൻലാൽ വീടിനുള്ളിലേക്ക് എത്തിയിട്ടുണ്ട്. പക്ഷേ മുഴുവൻ മത്സരാർത്ഥികളെയും പുറത്തുനിർത്തി മോഹൻലാൽ ഒരു മിന്നൽ പരിശോധനയ്ക്കെത്തുന്നത് ഇതാദ്യമാണ്.
ഒറ്റക്കല്ല, കൂടെ റോബോട്ടായ സ്പൈക്കുട്ടനുമുണ്ട്. വീട്ടിലേക്കെത്തുന്ന മോഹൻലാൽ അടുക്കളയും ബെഡ്റൂമും ബാത്റൂമും അടക്കം വിശദമായി പരിശോധിക്കുന്നതാണ് പ്രൊമോയിൽ കാണുന്നത്.
വൃത്തിഹീനമായി കിടക്കുന്ന അടുക്കള, കിടപ്പുമുറി എന്നിവയെല്ലാം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. തിരികെ ഫ്ലോറിൽ എത്തിയശേഷം ഓരോ കാര്യങ്ങളായി ചോദ്യം ചെയ്യുന്ന മോഹൻലാൽ വീട് മോശമാക്കി ഇട്ടവർക്കുള്ള പണിഷ്മെന്റും നൽകുമെന്ന് തന്നെയാണ് പ്രൊമോയിൽനിന്ന് മനസിലാകുന്നത്.
അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ആര്യൻ മുഖം ഷേവ് ചെയ്ത കാര്യം മോഹൻലാൽ പരസ്യമായി ചോദ്യം ചെയ്യുന്നതും കൃത്യമായ മറുപടി നൽകാനാവാതെ ആര്യൻ വിയർക്കുന്നതും ശിക്ഷയായി ആര്യന്റെ ആം ബാൻഡ് മോഹൻലാൽ തിരിച്ചെടുക്കുന്നതും പ്രൊമോയിൽ കാണാം. കഴിഞ്ഞ ആഴ്ചയിൽ ഏറ്റവും കൂടുതൽ കാര്യങ്ങളിൽ കുറ്റാരോപിതനാക്കപ്പെട്ട
ആളാണ് ആര്യൻ. പണിപ്പുര ടാസ്കിലായാലും ശൈത്യ ജീവിത കഥ പറഞ്ഞപ്പോഴായാലും എല്ലാമുള്ള ആര്യന്റെ പ്രവർത്തികളും നിലപാടും വീടിനകത്തും പുറത്തും വലിയ ചർച്ചകൾ ഉണ്ടാക്കിയതാണ്.
ബിഗ് ബോസിനെ വളരെ ഈസി ആയി കണ്ടുകൊണ്ടുള്ള മത്സരാർത്ഥികളുടെ പ്രവർത്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് പ്രേക്ഷകർക്ക് ഏറെയായി അഭിപ്രായമുണ്ട്. പ്രത്യേകിച്ച് ആര്യൻ, ജിസേൽ, അക്ബർ, ഒനീൽ, അഭിലാഷ് എന്നിവരുടെ ആറ്റിറ്റ്യൂഡ് ഈ ഷോയെ തന്നെ ബഹുമാനിക്കാത്ത തരത്തിലാണെന്ന് വലിയൊരു വിഭാഗം പ്രേക്ഷകർ പല ഘട്ടങ്ങളിലായി പറഞ്ഞിരുന്നു.
ഇതെല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന സൂചനകൾ നൽകുന്നതാണ് ഇപ്പോഴുള്ള പ്രോമോ. മുൻ സീസണുകൾ അപേക്ഷിച്ച് നിയമലംഘനങ്ങളും മോശം ഭാഷ ഉപയോഗിക്കളുമെല്ലാം ഈ സീസണിൽ താരതമ്യേന കൂടുതലാണ്.
മത്സരാർത്ഥികളിൽ പലരും ഷോയെ വളരെ ഈസി ഗോയിങ് ആയാണ് കാണുന്നത്. നിയമങ്ങൾ ലംഘിച്ചാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് ധാരണയും പലർക്കുമുണ്ട്.
തങ്ങൾ മറുപടി പറയാൻ ബാധ്യസ്ഥരല്ല എന്നും എന്ത് ചെയ്താലും അത് മത്സരത്തിന്റെ ഭാഗമായി കണ്ട് ന്യായീകരിക്കാനാവുമെന്നുമുള്ള പലരുടെയും അമിത ആത്മവിശ്വാസത്തിന് തിരിച്ചടി ലഭിക്കേണ്ടത് അനിവാര്യവുമായിരുന്നു. ഏതായാലും പ്രോമോയുടെ താഴെ മോഹൻലാലിനെയും ക്രൂവിനെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളുടെ പ്രവാഹമാണ്.
ഹിന്ദി ബിഗ് ബോസിലെ ഒരു സീസണിൽ സൽമാൻ ഖാൻ ഇത്തരത്തിൽ വീട്ടിലേക്ക് മിന്നൽ പരിശോധന നടത്തിയിരുന്നു. അതിനെ ഓർമ്മിപ്പിക്കുന്നതാണ് മോഹൻലാലിൻറെ ഈ വരവെന്നും മലയാളം ബിഗ് ബോസ് ഇപ്പോഴാണ് ഹിന്ദി ബിഗ് ബോസ് പോലെ പവർഫുൾ ആയതെന്നും പലരും പറയുന്നു.
തങ്ങൾ കാത്തിരുന്നത് ഇങ്ങനെയൊരു ലാലേട്ടനെ കാണാന് എന്നാണ് മറ്റുചിലരുടെ കമന്റ്. എല്ലാവരെയും തെളിവോടുകൂടി ചോദ്യം ചെയ്യണമെന്നും തങ്ങൾ മറ്റെല്ലാത്തിനും അതീതരാണെന്ന മത്സരാർത്ഥികളുടെ തോന്നൽ മാറ്റിക്കൊടുക്കണമെന്നും പ്രേക്ഷകർ പറയുന്നു.
എന്തായാലും പുറത്തുവന്ന പ്രോമോയോടുകൂടി ഇന്നത്തെ വീക്കെൻഡ് എപ്പിസോഡ് ഫയറാകും എന്ന കാര്യം ഉറപ്പായി. കിട്ടാനുള്ളവർക്കൊക്കെ കൈനിറയെ കിട്ടുമോ എന്നാണ് ഇനി അറിയേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]