
ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ സാങ്കേതികവിദ്യ ബ്രാൻഡുകളിലൊന്നായ പോക്കോയുടെ പുതിയ സ്മാർട്ട്ഫോണായ എം7 പ്ലസ് 5 ജി യിലൂടെ പോകോ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും തരംഗമാകാൻ ഒരുങ്ങുന്നു. 15,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ വിഭാഗത്തിൽ മികച്ച പ്രകടനവും വിനോദാനുഭവവും നൽകുന്ന ഫോൺ ആണിത്.
വിൽപ്പന എക്സ്ക്ലൂസീവായി ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു. പോക്കോ എം7 പ്ലസ് 5 ജിക്ക് കരുത്തേകുന്നത് 16 ജിബി വരെയുള്ള ടർബോ റാമുമായി ജോടിയാക്കിയ സ്നാപ്പ്ഡ്രാഗൺ 6 എസ് ജൻ 3 ചിപ്സെറ്റ് ആണ്.
മൾട്ടിടാസ്കിങ് എളുപ്പമാക്കാനും, ആപ്പുകൾ തടസ്സമില്ലാതെ പ്രവർത്തിക്കാനും, ഉപയോഗം സുഗമമാക്കാനും ഈ പ്രോസസർ സഹായിക്കും. 144 ഹേർട്സ് അഡാപ്റ്റീവ് റിഫ്രഷ് നിരക്ക് സുഗമമായ റിഫ്രഷ് റേറ്റുള്ള വലിയ 6.9-ഇഞ്ച് ഫുൾ എച്ച്.ഡി+ സ്ക്രീൻ അതിമനോഹരമായ കാഴ്ചാനുഭവമാണ് നൽകുന്നത്.
കൂടാതെ വേഗത്തിലുള്ള സ്ക്രോളിംഗ്, ഇമ്മേഴ്സീവ് ഗെയിമിംഗ്, തടസ്സമില്ലാത്ത സോഷ്യൽ മീഡിയ ബ്രൗസിംഗ് എന്നിവയിലും മികച്ച് നിൽക്കുന്നു. എം 7 പ്ലസ് 5 ജിൽ 7000 എം എ എച്ച് ശേഷിയുള്ള വലിയ സിലിക്കൺ കാർബൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ഇത് രാവിലെ മുതൽ രാത്രി വരെയും അതിനുശേഷവും ഫോൺ ഉപയോഗിക്കാനുള്ള പവർ ബാക്കപ്പ് സമ്മാനിക്കും. 12,999 എന്ന വിലയിൽ, പോക്കോ എം7 പ്ലസ് 5 ജി ഉയർന്ന നിലവാരത്തിലുള്ള ഫീച്ചറുകൾ സാധാരണക്കാർക്കും ലഭ്യമാക്കുന്നു.
6 ജി ബി+128 ജി ബി വേരിയന്റ് 12,999 രൂപ എന്ന പ്രാരംഭ വിലയിലും 8 ജി ബി+128 ജി ബി വേരിയന്റ് 13,999 രൂപ എന്ന പ്രാരംഭ വിലയിലും ലഭിക്കും. ബഡ്ജറ്റ് ഫോണുകളിലും മികച്ച പ്രകടനവും, ബാറ്ററി ലൈഫും, വിനോദവും സാധ്യമാണെന്ന് ഇത് തെളിയിക്കുന്നതായി പോകോ പറയുന്നു.
വിൽപ്പന എക്സ്ക്ലൂസീവായി ഫ്ലിപ്കാർട്ടിൽ ആരംഭിച്ചു. ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച് ഡി എഫ് സി, എസ് ബി ഐ, ഐ സി ഐ സി ഐ എന്നീ ബാങ്ക് കാർഡുകളിൽ ഉപഭോക്താക്കൾക്ക് 1,000 രൂപ കിഴിവ് നേടാം.
യോഗ്യതയുള്ള ഫോണുകൾക്ക് മേൽ 1,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. എന്തുകൊണ്ടാണ് പോക്കോ എം7 പ്ലസ് 5ജി വിനോദങ്ങൾക്കായുള്ള മികച്ച ചോയ്സ് ആകുന്നത്? 7000 എംഎഎച്ച് എസ്ഐ-സി ബാറ്ററി: മാരത്തൺ വ്യൂവിംഗ് സെഷനുകൾ: സെഗ്മെന്റിലെ ഏറ്റവും വലുപ്പമേറിയതും ബാക്കപ്പ് നീണ്ടുനില്കുന്നതുമായ ബാറ്ററി ആശങ്കയില്ലാതെ നിങ്ങൾക്ക് മണിക്കൂറുകളോളം സ്ട്രീം ചെയ്യാനും പ്ലേ ചെയ്യാനും ചാറ്റ് ചെയ്യാനും വിധം നിർമ്മിക്കപ്പെട്ടത്.
ചാർജ് പങ്കിടാം: 18വാ ട്ട്സ് റിവേഴ്സ് ചാർജിംഗിലൂടെ നിങ്ങളുടെ മറ്റ് ഗാഡ്ജെറ്റുകൾ ചാർജ് ചെയ്ത് നിലനിർത്തുന്നതിനുള്ള ഒരു പവർ ബാങ്കായും പ്രവർത്തിക്കുന്നു. ഇമ്മേഴ്സീവ് വിഷ്വലുകൾ: സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്പ്ലേ — 144ഹേർട്സ് റിഫ്രഷ് നിരക്കുള്ള 6.9 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേ, സിനിമ സ്പോർട്സ് സ്ട്രീമിങ്ങും ഗെയിമുകൾ കളിക്കുന്നതും സുഗമമാക്കുന്നു.
പ്രകടനം: 16ജിബി വരെ ടർബോ റാമുള്ള സ്നാപ്പ്ഡ്രാഗൺ 6എസ് ജൻ 3 ചിപ്സെറ്റ് കരുത്തിൽ മൾട്ടിടാസ്കിംഗ് അനായാസമായി കൈകാര്യം ചെയ്യുന്നു. ദീർഘകാലത്തേക്കുള്ള മൂല്യം: 2 ഒഎസ് തലമുറകൾ, 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകൾ, മഴയോ വെയിലോ എന്തായാലും ഐപി64 പരിരക്ഷ നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]