
ഫെസ്റ്റിവ് സീസൺ, ഓൺലൈനായി പർച്ചേസുകൾ നടത്തുന്ന മിക്കവർക്കും അറിയാവുന്നൊരു വാക്കാണത്. ഈ മാസം തുടങ്ങി പുതുവത്സരാഷോഷങ്ങൾ വരെ നീണ്ട
ഒരു ആഘോഷക്കാലമാണ് വരുന്നത്. നോക്കി വച്ചിരുന്ന വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ എന്നിവയ്ക്കായി ആളുകൾ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടത്തുന്ന സമയം കൂടിയാണിത്.
രാജ്യത്ത് പൊതുവേ ഉത്സവ കാലമാണ് വരുന്നതെങ്കിലും മലയാളികളെ സംബന്ധിച്ചും ഇപ്പോൾ വളരെ സ്പെഷ്യൽ ആയ സമയമാണ്. പണ്ടെല്ലാം ഓണത്തിന് ഓണക്കോടിയാണ് പ്രധാനമായും വാങ്ങിയിരുന്നതെങ്കിൽ ഇന്നത് എല്ലാ മേഖലയിലും ഒരു തികഞ്ഞ ഷോപ്പിംഗ് കാലമായി മാറിയെന്ന് പറയാം.
നമ്മൾ കാണുന്ന പരസ്യങ്ങൾ തന്നെയെടുക്കാം. വസ്ത്രങ്ങൾക്ക് മാത്രമല്ല ഉപ്പ് തൊട്ട് എഐ ഫ്ലോർ ക്ലീനറുകൾക്ക് വരെ വില കുറയും.
ഓഫറുകളും ഡിസ്കൗണ്ടുകളും മറ്റ് പല ആകർഷണങ്ങളും മലയാളിയുടെ പർച്ചേസിങ് സ്വഭാവം കൂട്ടുന്നു എന്നതാണ് ഇതിന് പിന്നിലെ ട്രിക്ക്. അതേ സമയം, സാധനങ്ങൾക്ക് ഏറ്റവും വിലക്കുറവുള്ള കാലമാണെങ്കിലും ചെലവുകൾ വിവേകപൂർവ്വം ആസൂത്രണം ചെയ്തില്ലെങ്കിൽ തിരുവോണവും അവിട്ടവും കഴിയുന്നതോടെ പോക്കറ്റിലെ കാശും കാലിയാകും.
കീശ കീറാതെ, ഓണക്കാലം മാനേജ് ചെയ്യാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഷോപ്പിംഗിന് മുമ്പ് ബജറ്റിംഗ് ഉത്സവകാല സെയിലുകൾക്കെല്ലാം പൊതുവേയുള്ള സ്ട്രാറ്റജി നമ്മളെ കൺഫ്യൂഷനാക്കാനുള്ള കഴിവാണ്. തുടന്ന് ഈ ഓഫറും ആനുകൂല്യങ്ങളും ലഭിച്ചേക്കില്ല എന്ന് ഉറപ്പിക്കും വിധമാകും മാർക്കറ്റിംഗ്.
ഓഫർ വിലക്ക് പുറമേ മറ്റ് സമ്മാനങ്ങൾ, യാത്രാ ടിക്കറ്റുകൾ, സൗജന്യ എക്സ്റ്റെൻഡഡ് ഗ്യാരണ്ടികൾ തുടങ്ങിയവയെല്ലാം ഇക്കാലത്ത് നൽകും. എന്നാൽ ഓരോന്നിനും കൃത്യമായ ബജറ്റിംഗ് ആണ് വേണ്ടത്.
ഉദാഹരണത്തിന് ഓണത്തിന് കുടുംബത്തോടെ വസ്ത്രമെടുക്കാൻ പോകുമ്പോൾ പോലും കൃത്യമായി ഇത്ര തുക ചെലവഴിക്കാം എന്ന് കണക്കു വക്കുക. അതിന് പുറമേ അവിടെ നിങ്ങളുടെ ബജറ്റ് താളം തെറ്റിക്കുന്ന ഓഫറുകൾ ഒഴിവാക്കാവുന്നതാണ്.
ആവശ്യം തിരിച്ചറിയുക ഓണക്കാലത്ത് സൂപ്പർ മാക്കറ്റുകളിലോ മാളുകളിലോ ഒക്കെ കയറുന്ന പലർക്കും പറ്റുന്ന അബദ്ധം ആവശ്യമില്ലാത്ത സാധനങ്ങൾ കൂടി വാങ്ങി തിരിച്ചു വരുമെന്നതാണ്. ഓഫറും വൻ വിലക്കുറവുമുണ്ടെന്ന് കരുതി കണ്ട
സാധനങ്ങൾ മുഴുവൻ വാങ്ങിക്കൂട്ടുന്ന പ്രവണത ശരിയല്ല. വലിയ വില കൊടുത്ത് വാങ്ങുന്ന സാധനങ്ങൾ വാങ്ങിയിട്ട് കാര്യമുണ്ടോ എന്നല്ല, ഇത് അനിവാര്യമാണോ എന്നാണ് ചിന്തിക്കേണ്ടത്.
വീട്ടിലേക്ക് അത്യാവശ്യമായി വാങ്ങേണ്ട സാധനങ്ങൾ, വളരെ അത്യാവശ്യമുള്ള ഒരു വണ്ടി പോലുള്ള പ്രധാനപ്പെട്ടവക്ക് മുൻഗണന നൽകാം.
അതേ സമയം ലക്ഷ്വറിക്ക് പുറകേ പോകാതെയിരിക്കുന്നതാകും ബുദ്ധി. വിലകൾ താരതമ്യം ചെയ്യാം ഷോപ്പിങ്ങിന് പോകാനൊരുങ്ങും മുൻപും, ഷോപ്പിംഗ് ചെയ്യുന്ന സമയത്തും വാങ്ങുന്ന സാധനങ്ങളുടെ വിലകൾ താരതമ്യം ചെയ്യുക.
ഓൺലൈൻ റീട്ടെയിലർമാരും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും ഫിസിക്കൽ ഷോപ്പുകളിലുമെല്ലാം നോക്കുക. ഏതെങ്കിലും ഒരു ബ്രാന്റിന്റെ ഒരു ഉത്പന്നമാണ് മനസിൽ ഉള്ളതെങ്കിൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് നോക്കാനും മറക്കരുത്.
ഓൺലൈൻ, ഓഫ്ലൈൻ വിലകൾ താരതമ്യം ചെയ്യുമ്പോൾ വില, ഓഫർ, ഗ്യാരണ്ടി- സർവ്വീസ് സംബന്ധിച്ച കാര്യങ്ങൾ, പ്രൊഡക്ട് നിങ്ങളുടെ കയ്യിലെത്തേക്കെത്തേണ്ട സമയം എന്നീ കാര്യങ്ങളെല്ലാം പരിഗണിക്കാം.
ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ റിവാർഡ് പോയിന്റുകളോ ഫെസ്റ്റിവൽ ക്യാഷ്ബാക്ക് ഓഫറുകളോ ഉപയോഗിക്കാൻ ഓർമ്മിക്കുക. ഉത്സവ സമയത്ത് ബാങ്കുകൾ പലപ്പോഴും ബ്രാൻഡുകളുമായോ റീട്ടെയിലർമാരുമായോ ഒരു ടൈപ്പ് ഉണ്ടാകാറുണ്ട്.
അധിക വിലക്കുറവ്, കുറഞ്ഞ പലിശ, ഇഎംഐ ഓപ്ഷനുകൾ തുടങ്ങിയവ പരിശോധിച്ച് ആവശ്യമുള്ള സാധനമാണെങ്കിൽ അത് വാങ്ങാവുന്നതാണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പരമാവധി പ്രയോജനപ്പെടുത്താനും നിങ്ങളെ സഹായിക്കും.
ക്രെഡിറ്റ് കാർഡുകൾ ക്രെഡിറ്റ് കാർഡുകളിൽ നിന്ന് ലഭിക്കുന്ന ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ പരമാവധി പ്രയോജനപ്പെടുത്താം. എന്നാൽ ഇത് അമിതമാകരുത്.
നിങ്ങളുടെ റീപ്പെയിംഗ് കപ്പാസിറ്റി ഇവിടെ പ്രധാനമാണ്. റീപ്പെയിംഗ് കപ്പാസിറ്റിക്കപ്പുറം ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുന്നത് ഒഴിവാക്കുക.
അല്ലെങ്കിൽ ആഘോഷമെല്ലാം കഴിയുമ്പോൾ വലിയ കടബാധ്യതയിലേക്ക് വരെ നമ്മൾ വീണേക്കാം. ബുക്കിംഗ് ചെയ്യാം ഓണമാണ് വരുന്നത്.
സദ്യ, യാത്രാ ടിക്കറ്റുകൾ പോലുള്ളവ നേരത്തേക്കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. വൈകുന്തോറും ഇവയുടെ വിലയും കൂടിക്കൂടി വരുമെന്നോർക്കുക.
ബൾക്ക് പർച്ചേസുകൾ മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ അങ്ങനെ എന്തും ഷോപ്പ് ചെയ്യുമ്പോൾ ഒരുമിച്ച് ചെയ്യുന്നത് കൂടുതൽ നല്ലതാണ്. പല സ്ഥാപനങ്ങളും ഓൺലൈൻ സ്റ്റോറുകളും വലിയ വലിക്ക് പർച്ചേസ് ചെയ്യുന്നവർക്കും ഡിസ്കൗണ്ടുകളും ഗിഫ്റ്റ് വൗച്ചറുകളുമടക്കം നൽകാറുണ്ട്.
ഇത് പരമാവധി പ്രയോജനപ്പെടുത്തുക. ആഘോഷങ്ങൾ വരുമ്പോഴെല്ലാം ചെലവാണല്ലോ എന്ന് ആശങ്ക വേണ്ട.
കുടുംബാംഗങ്ങളുമൊത്തും സുഹൃത്തുകമകൾക്കൊപ്പവും എല്ലാം കുറച്ചധികം ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യാനുള്ള സമയം കൂടിയാണത്. ഇക്കാലത്ത് ആഡംബരവും അമിതവുമായ ചെലവുകൾ നിയന്ത്രിച്ച് പ്ലാനിങ്ങോടെ സ്മാർട്ട് ഷോപ്പിംഗ് നടത്തണമെന്ന് മാത്രം.
സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]