
കൊച്ചി∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ പരാതികളിൽ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പരാതികൾ ഗൗരവമായി പരിശോധിക്കും.
ഒന്നാംഘട്ടമായി, പരാതി ഉയർന്ന് 24 മണിക്കൂറിനകം രാഹുൽ രാജിവച്ചു. ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി അന്വേഷിക്കും.
അതിനു പാർട്ടി സംവിധാനമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുലിന്റെ കാര്യത്തിൽ ബഹളമുണ്ടാക്കുന്ന ആളുകൾ അവരുടെ സ്വന്തം കാര്യത്തിൽ എന്തു ചെയ്തെന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. രാഹുലിന്റെ വിഷയത്തിൽ എന്റെ വീട്ടിലേക്കാണ് മാർച്ച് നടത്തുന്നത്.
ക്ലിഫ് ഹൗസിലേക്കാണ് മാർച്ച് നടത്തേണ്ടത്. കാരണം, ഏറ്റവും കൂടുതൽ ആരോപണ വിധേയരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്.
ഞാൻ ആരെയും സംരക്ഷിച്ചിട്ടില്ല. മുഖം നോക്കാത്ത, വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നാണ് ഞാൻ പറഞ്ഞത്.
ബിജെപിയുടെ മുൻ മുഖ്യമന്ത്രി പോക്സോ കേസിൽ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിൽ അംഗമാണ്. എന്നിട്ടാണ് ഇവിടെ സമരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിപിഎമ്മും ബിജെപിയും എന്തു ചെയ്തു എന്നുനോക്കിയല്ല കോൺഗ്രസ് തീരുമാനമെടുക്കുന്നത്.
കോൺഗ്രസിന് ഒരു തീരുമാനമുണ്ട്. സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുകളിട്ടാൽ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകും.
രാഹുൽ നിരപരാധിയാണെങ്കിൽ അദ്ദേഹത്തിന് തെളിയിക്കാം. ആരോപണവിധേയന്റെ അഭിപ്രായങ്ങളും പാർട്ടി കേൾക്കും.
സിപിഎമ്മിനും ബിജെപിക്കും ഇതിനെക്കുറിച്ച് നാവനക്കാൻ അവകാശമില്ല. ഞങ്ങൾക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ മറ്റ് വിരലുകൾ അവരുടെ നേർക്കാണ് ചൂണ്ടുന്നത്.
രാഹുലിന്റെ വിഷയത്തിൽ വി.കെ.ശ്രീകണ്ഠൻ എംപിയുടെ പ്രസ്താവന ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]