
ഹൈദരാബാദ്∙ അയൽവാസിയായ പെൺകുട്ടിയെ ക്രൂരമായി
14 വയസ്സുകാരൻ. സഹസ്ര (10) എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. 21 തവണ പെണ്‍കുട്ടിക്ക് കുത്തേറ്റു.
14 വയസ്സുകാരൻ, പെൺകുട്ടിയുടെ വീട്ടില്‍നിന്ന് ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ട
സഹസ്രയുടെ പിതാവ് മെക്കാനിക്കും മാതാവ് ലാബ് ടെക്നീഷ്യനുമാണ്. ഇരുവരും ജോലിക്കും ആറു വയസ്സുള്ള സഹോദരന് സ്കൂളിലും പോയ സമയത്തായിരുന്നു കൊലപാതകം.
പെണ്‍കുട്ടിയുടെ പിതാവ് ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോൾ കുട്ടി രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടത്.
സംഭവം നടന്ന് നാലാം ദിവസമാണ് 14 വയസ്സുകാരന് പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന്
പറഞ്ഞു.
ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് 14 വയസ്സുകാരന്റെ മൊഴി. എന്നാല്‍, ബാറ്റ് മോഷ്ടിക്കാന്‍ എത്തിയ കുട്ടി എന്തിന് കത്തിയുമായി വീട്ടില്‍ കയറി എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]