
ന്യൂഡൽഹി ∙ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (ബിഎഎസ്) മാതൃക
പുറത്തിറക്കി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയപദ്ധതിയാണ് ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്.
2028 ആകുമ്പോഴേക്കും ആദ്യ മൊഡ്യൂൾ ഭ്രമണപഥത്തിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായാണ് ബിഎഎസ് മാതൃക പുറത്തിറക്കിയത്.
നിലവിൽ 5 ബഹിരാകാശ ഏജൻസികളുടെ സംയുക്തസംരംഭമായ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനും (ഐഎസ്എസ്) ചൈനയുടെ ചിയാൻഗോങ് സ്പേസ് സ്റ്റേഷനുമാണ് ബഹിരാകാശത്ത് ഉള്ളത്.
2035 ആകുമ്പോഴേക്കും 5 മൊഡ്യൂളുകൾ ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. ബിഎഎസ് 01 മൊഡ്യൂളിനു 10 ടൺ ഭാരം വരും.
ഭൂമിയിൽനിന്ന് 450 കിലോമീറ്റർ ഉയരത്തിലാണു സ്ഥാപിക്കുക. ബഹിരാകാശത്തിലെ വിവിധഘടകങ്ങളുടെ പഠനത്തിനുള്ള ഗവേഷണകേന്ദ്രം എന്ന നിലയിലാവും ബിഎഎസ് പ്രവർത്തിക്കുക.
ജീവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലാണ് ഊന്നൽ. ഈ ബഹിരാകാശ നിലയം ബഹിരാകാശ വിനോദസഞ്ചാരത്തെയും പിന്തുണയ്ക്കും.
ബിഎഎസ് ബഹിരാകാശ മേഖലയിലെ നിലവിലെ അന്താരാഷ്ട്ര സഹകരണങ്ങൾക്ക് കൂടുതൽ സഹായകരമാകുന്ന ഹബ്ബായി മാറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]