
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ മികച്ച പ്രകടനവുമായി തൃശൂര്‍ ടൈറ്റന്‍സിന്റെ സിബിന് ഗിരീഷ്. മലപ്പുറം സ്വദേശിയായ താരം നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്.
മത്സരത്തില്‍ ടൈറ്റന്‍സ് ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. സിബിന് ഗിരീഷിന്റെ മികവാണ് ആലപ്പി റിപ്പിള്‍സിന്റെ റണ്ണൊഴുക്ക് തടഞ്ഞത്.
മധ്യനിര സിബിന് തകര്‍ക്കുകയായിരുന്നു. നിര്‍ണ്ണായക ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുന്നതില്‍ സിബിന് നിര്‍ണായക പങ്ക് വഹിച്ചു മികച്ച ഫോമില്‍ കളിച്ച അസറുദ്ദീന് ഉള്‍പ്പെടെ നാല് പ്രധാന ബാറ്റര്‍മാരെയാണ് സിബിന് പവലിയനിലേക്ക് മടക്കിയത്.
അസറുദ്ദീനെ കൂടാതെ അഭിഷേക് പി നായര്‍,അക്ഷയ് ടി.കെ,ബാലു ബാബു എന്നീ നാല് വിക്കറ്റുകളാണ് സിബിന് ഗിരീഷ് സ്വന്തമാക്കിയത്. വലം കൈയ്യന്‍ ഓള് റൗണ്ടറാണ് താരം.
ടോപ്പ് ഓര്‍ഡറിലും മധ്യനിരയിലും മികവ് തെളിയിച്ച സിബിന് ഗിരീഷ് ഫാസ്റ്റ് – മീഡിയം ബൗളറും കൂടിയാണ്. മത്സരത്തില്‍ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അഹമ്മദ് ഇമ്രാന് (44 പന്തില്‍ 61), ആനന്ദ് കൃഷ്ണന് (39 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്സുകളാണ് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. ആനന്ദ് കൃഷ്ണന് (63), അഹമ്മദ് ഇമ്രാന് (61) എന്നിവരുടെ ഇന്നിംഗ്സാണ് ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.
വിഗ്നേഷ് പൂത്തൂര്‍ റിപ്പിള്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. 38 പന്തില്‍ 56 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനാണ് റിപ്പിള്‍സിന്റെ ടോപ് സ്കോറര്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]