
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച നിര്‍മല്‍ ബെന്നി അന്തരിച്ചു. ആമേനില്‍ കൊച്ചച്ചനായിട്ടാണ് നിര്‍മല്‍ വേഷമിട്ടത്.
നിര്‍മലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. നിര്‍മാതാവ് സഞ്ജയ് പടിയൂരാണ് നിര്‍മലിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെ അറിയിച്ചത്.
നിര്‍മല്‍ വി ബെന്നി എന്നാണ് താരത്തിന്റെ മുഴുവൻ പേര്. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചയാണ് മരണം സംഭവിച്ചത് എന്ന് വ്യക്തമാക്കുകയായിരുന്നു നിര്‍മാതാവ്.
പ്രിയ സുഹൃത്തിന് നിത്യശാന്തി ലഭിക്കാൻ താൻ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നുവെന്നും എഴുതുന്നു നിര്‍മാതാവ്. നിര്‍മല്‍ വി ബെന്നി കോമഡി ഷോകളിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
നിര്‍മല്‍ വി ബെന്നി യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി. 2012ല്‍ പുറത്തിറങ്ങിയ നവാഗതര്‍ക്ക് സ്വാഗതം സിനിമയിലൂടെയാണ് നടനായി അരങ്ങേറുന്നത്.
ആമേനില്‍ അവതരിപ്പിച്ച കൊച്ചച്ചൻ വേഷവും താരത്തെ പ്രശസ്തനാക്കി. നിര്‍മല്‍ വി ബെന്നി ദൂരം സിനിമ നായകനായും വേഷമിട്ടിരുന്നു.
Read More: സൂപ്പര്‍താരങ്ങള്‍ ഇല്ല, നേടിയത് 400 കോടി, പ്രാധാന്യം നായികയ്ക്ക്, ബജറ്റ് 50 കോടി, നായകൻമാര് ഞെട്ടി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]