ഇന്ത്യയിൽ ലോഞ്ച് ചെയ്ത OPPO F27 5G ഭാവി സ്മാർട്ട്ഫോണുകളുടെ കവാടമാണെന്ന് നിസംശയം പറയാം. നല്ല പ്രീമിയം ലുക്ക് നൽകുന്ന ഈ ഡിവൈസ് ഡിസൈനിൽ വ്യത്യസ്തത പുലർത്തുന്നു. അഴക് കൂട്ടുന്ന Cosmos Ring, പുത്തൻ AI integration എന്നിവ ചേരുമ്പോൾ ഫോൺ ആകർഷകമായി. ക്വാളിറ്റി നിർമ്മാണമാണ് ഫോണിന്റെത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP64 റെസിസ്റ്റൻസിനൊപ്പം SGS Performance Multi-Scene Protection Testing-ൽ പഞ്ചനക്ഷത്ര പ്രകടനവും ഇത് നടത്തി. ഒരുപക്ഷേ ഈ കിടിലൻ ഫീച്ചറുകളെക്കാൾ ഈ ഫോണിനെ ശ്രദ്ധിക്കപ്പെടുന്നതാക്കി മാറ്റുന്നത് Halo Light ഫങ്ഷനാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രത്യേകം ലൈറ്റ് ഇഫക്റ്റുകൾ ഫോണിന് നൽകുന്ന ഈ സൗകര്യം, എപ്പോഴും ഡിവൈസിനെ പുത്തനാക്കി മാറ്റുന്നു. കൂടാതെ ക്യാമറ മുതൽ കണക്റ്റിവിറ്റിയിലും പ്രൊഡക്റ്റിവിറ്റിയിലും വരെ Artificial Intelligence കൊണ്ടുവന്ന് OPPO ഉപയോക്താക്കളെ ഞെട്ടിച്ചിട്ടുമുണ്ട്. എന്തൊക്കെയാണ് ഈ ഡിവൈസിനെക്കുറിച്ച് അറിയേണ്ടത്. നമുക്ക് ആഴത്തിൽ പരിശോധിക്കാം.
Cosmos Ring, Halo Light: ഡിസൈനിലെ പുതുതന്ത്രങ്ങൾ
OPPO F27 5G കണ്ണിൽപ്പെടുമ്പോൾ ആദ്യം ശ്രദ്ധിക്കുക ഡിസൈൻ തന്നെയാണ്. രണ്ട് കിടിലൻ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. Amber Orange ആണ് ആദ്യ നിറം. ആംബെർ കല്ലുകളിൽ നിന്നാണിതിന് പ്രചോദനം. രണ്ടാമത്തെ നിറം Emerald Green ആണ്. മരതകക്കല്ലുകളാണ് ഇതിന്റെ പിന്നിലെ പ്രചോദനം. വളരെ സ്ലിം ആയ ഫോണിന് ഭാരം തീരെ കുറവുമാണ്. വെറും 187 ഗ്രാം മാത്രമാണ് ഭാരം, കനമാകട്ടെ 7.69mm (Emerald Green), 7.76mm (Amber Orange) എന്നിങ്ങനെയും.
OPPO ഡിസൈൻ സവിശേഷതയായ Cosmos Ring Design ഈ ഫോണും പിന്തുടരുന്നു. ക്യാമറകളെ പൊതിയുന്ന മനോഹരമായ ഈ ഭാഗം, മെക്കാനിക്കൽ വാച്ചുകളുടെ ഭംഗി പകർത്തുകയാണ് ചെയ്യുന്നത്. ത്രിമാന സൗന്ദര്യത്തിൽ ഇത് ഫോണിനെ കൂടുതൽ പ്രീമിയവും ആഢംബരമുള്ളതുമാക്കുന്നു.
Cosmos Ring ഡിസൈൻ എളുപ്പം ശ്രദ്ധ ആകർഷിക്കുന്നതാണെങ്കിൽ Halo Light ഫോണിലേക്ക് ആളുകളെ അടുപ്പിക്കും. മ്യൂസിക്കിന്റെ താളവും തീവ്രതയും അനുസരിച്ച് വെളിച്ചം ക്രമീകരിക്കുകയാണ് ഇത് ചെയ്യുന്നത്. മൂഡ് മെച്ചപ്പെടുത്തുക മാത്രമല്ല, ഫങ്ഷണലായ ഒരുപാട് കാര്യങ്ങൾക്കും ഇത് പ്രയോജനപ്പെടും. ചാർജിങ്, നോട്ടിഫിക്കേഷൻ, കോൾ, ഗെയിമിങ് എന്നിങ്ങനെ പല ഫങ്ഷനുകൾക്ക് Halo Light ഉപയോഗപ്പെടുത്താം. നോട്ടിഫിക്കേഷനുകൾക്ക് ശബ്ദമില്ലാതെ വെളിച്ചം കൊണ്ട് മാത്രം നിങ്ങൾക്ക് സൂചന നൽകാനും ഇത് ഉപകരിക്കും. അതായത് മീറ്റിങ്ങിലോ ക്ലാസ്സിലോ ആയിരുന്നാലും നിങ്ങൾക്ക് നോട്ടിഫിക്കേഷനുകൾ സ്വീകരിക്കാം, അതും മറ്റുള്ളവരെ ശല്യം ചെയ്യാതെ തന്നെ. ഇനി ഗെയിമിങ്ങിന്റെ പാഷൻ ആസ്വദിക്കാൻ ഇതേ ലൈറ്റുകൾ ഉപയോഗിക്കാം. വിവിധ നിറങ്ങളിൽ നിങ്ങളെ ഗെയിം കളിക്കാൻ ഇത് ഉത്തേജിപ്പിക്കും. വളരെ മെലിഞ്ഞ ഡിവൈസ് ആണിതെങ്കിലും ദീർഘകാലം നീണ്ടു നിൽക്കാൻ ശേഷിയുള്ള Armor ബോഡിയിലാണ് ഇത് എത്തുന്നത്. മിലിട്ടറി ഗ്രേഡ് SGS Performance Multi-Scene Protection Testing-ൽ അഞ്ച് സ്റ്റാറുകൾ നേടിയ ഫോൺ, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള IP64 റേറ്റിങ്ങും നേടി.
ക്രിസ്റ്റൽ ക്ലിയർ ഡിസ്പ്ലേക്ക് Smart Adaptive Screen
OPPO F27 5G-യിൽ 6.67” വലിപ്പമുള്ള 120Hz Smart Adaptive Screen ആണുള്ളത്. മികച്ച brightness-ഉം smooth refresh rate-ഉം ഇത് ഉറപ്പാക്കുന്നു. Local peak brightness 2100 nits ആണ്. Overall peak brightness 1200 nits വരും. കൂടാതെ AI Brightness സൗകര്യം ഉപയോഗിച്ച് ഏത് സാഹചര്യത്തിലും ഇണങ്ങിയ ബ്രൈറ്റ്നസ് ഇത് ഉറപ്പിക്കുന്നു. അകത്തായാലും പുറത്തായാലും എളുപ്പത്തിൽ ഫോൺ ഉപയോഗിക്കാൻ ഇതിലൂടെ കഴിയും. Splash Touch algorithm ആണ് മറ്റൊരു പ്രത്യേകത. ഇത് സ്ക്രീനിൽ നനവുണ്ടെങ്കിലോ വിരലുകൾ നനഞ്ഞാലോ തടസ്സമില്ലാതെ ഫോൺ ഉപയോഗം ഉറപ്പാക്കും. Smart Eye Protection എന്ന ഫീച്ചർ ദീർഘനേരം ഫോൺ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനുള്ളതാണ്. ഇത് blue light emissions കുറയ്ക്കും, വലിയ തോതിലുള്ള blue light ദോഷകരമായ പരിധിയിൽ എത്തുന്നതിന് മുൻപ് തടയും. മാത്രമല്ല സ്ക്രീനിന്റെ ടെംപറേച്ചർ കർവ് സൂര്യന്റെ വെളിച്ചത്തിന് അനുസരിച്ച് കണ്ണുകൾക്ക് ആയാസം നൽകാത്ത രീതിയിൽ ഫോൺ ക്രമീകരിക്കും. ദിവസം മുഴുവൻ മാത്രമല്ല രാത്രിയിലും സുഖകരമായി ഉറങ്ങാനുള്ള പിന്തുണയും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും.
നിങ്ങളുടെ പോക്കറ്റിൽ പാർട്ടി
ഓഡിയോ മെച്ചപ്പെടുത്താൻ നിരവധി മാറ്റങ്ങൾ OPPO ഈ ഡിവൈസിൽ കൊണ്ടുവന്നിട്ടുണ്ട്. Holo Audio ആണ് ഇതിൽ പ്രധാനം. വ്യത്യസ്ത ഓഡിയോ സോഴ്സുകളെ തരംതിരിക്കാൻ ഇത് സഹായിക്കും. ഇതിലൂടെ പാട്ട്, കോൾ, നാവിഗേഷൻ എന്നിവ ഓവർലാപ്പില്ലാതെ ആസ്വദിക്കാം. സംഗീതം ഇഷ്ടപ്പെടുന്നവർക്ക് Dual Stereo Speakers അതിശയകരമായ സൗകര്യമാണ്. ഇതിന്റെ Ultra Volume Mode 300% വരെ വോളിയം ഉയർത്താൻ ശേഷിയുള്ളതാണ്. മ്യൂസിക് പാർട്ടി പ്ലാൻ ചെയ്യുന്ന സുഹൃത്തുക്കൾക്ക് Music Party App ഉപയോഗിക്കാം. ഒരു കോഡ് സ്കാൻ ചെയ്ത്, ഫോണുകൾ പരസ്പരം സിങ്ക് ചെയ്ത് ഒറ്റ നെറ്റ് വർക്കിലൂടെ സംഗീതം ആസ്വദിക്കാനാണ് ഇത് സഹായിക്കുക.
അൾട്രാ ക്ലിയർ ഫോട്ടോകൾക്ക് AI ക്യാമറ
AI ശക്തിയുള്ള ക്യാമറകൾ ഉപയോഗിച്ച് OPPO F27 5G-ലൂടെ തെളിമയാർന്ന ഫോട്ടോകൾ ഒപ്പിയെടുക്കാം. ഫ്ലാഗ്ഷിപ് ലെവൽ 50MP ക്യാമറ പോർട്രെയ്റ്റുകൾക്ക് ബെസ്റ്റ് ആണ്. 2MP പോർട്രെയ്റ്റ് ക്യാമറ OV02B1B 1/5″ സെൻസറും f/2.4 aperture-ലുമാണ്. ഇത് ഓരോ ഷോട്ടും വ്യക്തവും കൃത്യവുമാക്കുന്നു. Pro Portrait Mode ഉപയോഗിച്ചാൽ മെയിൻ ക്യാമറയും 2MP portrait camera-യും സംയോജിപ്പിച്ച് പ്രകൃതിദത്തമായ എഫക്റ്റുകൾ നൽകാം.
32MP Selfie Camera-ക്ക് ഒന്നിലധികം focal lengths ഉണ്ട് (0.8x, 1x). ഇത് സെൽഫികൾ ഈസിയാക്കുന്നു. കൂടാതെ AI Portrait Retouching ഉപയോഗിച്ച് ഫോട്ടോകൾ മെച്ചപ്പെടുത്താം. Natural Tone ഫീച്ചർ ഉപയോഗിച്ച് ഓരോ ഇമേജിലെയും ഘടകങ്ങൾ തിരിച്ചറിഞ്ഞ് exposure മെച്ചപ്പെടുത്തി യഥാർത്ഥ ജീവിതത്തിന് സമാനമായ സ്കിൻ ടോണുകൾ പകർത്താം.
AI Eraser 2.0 മറ്റൊരു ഫീച്ചറാണ്. Photo bombing ഇതിലൂടെ പൂർണമായും ഒഴിവാക്കാം. കോടിക്കണക്കിന് പബ്ലിക് ഡൊമൈൻ ഫോട്ടോകളിൽ പരിശീലനം നേടിയ ഈ ഫങ്ഷൻ, 98% വരെ കൃത്യതയോടെ ഫോട്ടോകളിലെ തടസ്സങ്ങൾ തിരിച്ചറിയുകയും അത് സ്വാഭാവികമായി മാറ്റുകയും ചെയ്യും. ഏതൊരു പ്രൊഫഷണൽ ഇമേജ് എഡിറ്റിങ് സോഫ്റ്റ് വെയറിനെക്കാളും കൃത്യതയോടെ ഇത് ചെയ്യുന്നു.
AI Studio ഉപയോഗിച്ചാൽ Digital Avatar-കളും പ്രൊഫൈൽ പിക്ച്ചറുകളും ഉണ്ടാക്കാം. രണ്ട് വ്യത്യസ്തമായ തീമുകളും ഇതിൽ ലഭ്യമാണ്. Traditional Glow, Disco Party theme എന്നിവയാണ് ഇവ. ഇതിൽ Disco Party Theme ഉപയോഗിച്ചാൽ retro-inspired രീതിയിൽ ഫോട്ടോകൾ മാറ്റാനാകും. AI Smart Image Matting 2.0 ഇമേജുകളിൽ നിന്നും സബ്ജറ്റുകൾ എടുത്തുമാറ്റാനുള്ളതാണ്. ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും 3 സബ്ജക്റ്റുകളെ വരെ ഇങ്ങനെ മാറ്റാം. വളരെ സൂക്ഷ്മതയോടെ അരികുകൾ കട്ട് ചെയ്യാനാകും. മൃഗങ്ങളുടെ രോമം വരെ ഇതിലൂടെ ഒഴിവാക്കാം. ഇങ്ങനെ എടുക്കുന്ന കട്ടൗട്ടുകൾ സ്റ്റിക്കറുകളായും മാറ്റാം.
പ്രൊഡക്റ്റിവിറ്റിക്ക് എ.ഐ ഫീച്ചറുകൾ
ഒരു AI Toolbox ആണ് OPPO F27 5G-യിലെ GenAI ഇന്റഗ്രേഷനിലെ പ്രധാന ടൂൾ. Side bar-ൽ പതുങ്ങിയിരിക്കുന്ന ഈ toolbox, നിങ്ങളുടെ ആക്റ്റിവിറ്റിക്ക് അനുസരിച്ച് സഹായങ്ങൾ നൽകും. AI Writer tool ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ കമന്റോ പോസ്റ്റോ ഇടാം. AI Summary tool ഉപയോഗിച്ച് നീണ്ട ടെക്സ്റ്റുകളിൽ നിന്നും ചുരുക്കങ്ങൾ കണ്ടെത്താം. AI Speak ആകട്ടെ എഴുത്തിനെ വോയിസ് ആക്കി മാറ്റി ഉറക്കെ നിങ്ങളെ പറഞ്ഞുകേൾപ്പിക്കും. AI Recording Summary tool റെക്കോഡിങ് ആപ്പിനുള്ളിലാണ്. ഇത് നിങ്ങളുടെ ഓഡിയോ കണ്ടന്റിൽ നിന്നും വിവരങ്ങൾ ക്രോഡീകരിച്ച് Notes App-ലേക്ക് അയക്കും.
ഇടതടവില്ലാതെ കണക്റ്റിവിറ്റി, എപ്പോഴും
Network optimization നടത്താൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് OPPO F27 5G അവതരിപ്പിക്കുന്നത്. 360-degree surround antenna ഫോണിന്റെ എല്ലാ വശങ്ങളിലും frequency distribution-ഉം അതിലൂടെ ആശയവിനിമയവും സാധ്യമാക്കും. ഒരു AI Algorithm വഴി ഇത് കണക്റ്റിവിറ്റി ശക്തമാക്കുകയും ഏറ്റവും മികച്ച സിഗ്നൽ എപ്പോഴും കിട്ടാൻ ആന്റിനകൾ തമ്മിൽ സ്വിച്ച് ചെയ്യുകയും ചെയ്യും.
ഓപ്പോയുടെ സ്വന്തം AI LinkBoost, ആന്റിനക്കൊപ്പം സിഗ്നൽ ലഭ്യത വർധിപ്പിക്കും. ഇതും AI സഹായത്തോടെയാണ് സാധ്യമാകുക. ഇത് Video sharing speed 12% വർധിപ്പിക്കും, Buffering 17% കുറയ്ക്കും, Call drop 72% കണ്ട് കുറയ്ക്കും, കോളിനിടയ്ക്ക് വീഡിയോ സ്ട്രീമിങ്ങും സാധ്യമാക്കും. BeaconLink എന്ന സൗകര്യം ഉപയോഗിച്ചാൽ നെറ്റ് വർക്ക് കവറേജ് ഇല്ലാത് സ്ഥലങ്ങളിൽ Navigation സാധ്യമാകും. Bluetooth എഫിഷ്യൻസി വർധിപ്പിക്കുന്നതിലൂടെ 200 മീറ്ററിനുള്ളിൽ Bluetooth ഉപയോഗിച്ച് ഡാറ്റ കൈമാറാൻ ഇതിലൂടെ കഴിയും. Voice Call-സും ഇതിലൂടെ ചെയ്യാം.
പെർഫോമൻസിൽ ഒന്നാമൻ
OPPO F27 5G ഹൃദയം MediaTek Dimensity 6300 പ്രോസസർ ആണ്. 6nm പ്രോസസ് ശക്തിയുള്ള ഇത്, മൊത്തം പ്രകടനത്തിൽ 10% വരെ ഊർജം ലാഭിക്കുന്നു. കൂടാതെ ഗെയിമിങ്ങിൽ GPU പ്രകടനത്തിൽ 13% ഉയർച്ചയുമുണ്ട്. ഹെവി ലോഡ് ഉള്ള സാഹചര്യങ്ങൾ ഊർജ്ജം ഉപയോഗിക്കുന്നതിൽ 11% അധിക മികവും ഇതിലുണ്ട്. 8GB RAM, 128GB/256GB കോമ്പിനേഷനിലാണ് ഫോൺ എത്തുന്നത്. ഓപ്പോയുടെ RAM Expansion സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോഗിക്കാത്ത സ്റ്റോറേജ് പ്രയോജനപ്പെടുത്തി Virtual RAM ഉണ്ടാക്കുന്നു. ഇത് സ്ട്രീമിങ്ങും ഗെയിമിങ്ങും കൂടുതൽ ആസ്വാദ്യകരമാക്കുന്നു. നാല് വർഷം വരെ സ്ഥിര ഉപയോഗം ഉറപ്പാക്കുന്ന 50 month fluency test പാസ്സായാണ് ഫോൺ എത്തുന്നത്. പുതുതായി Trinity Engin എന്ന സാങ്കേതികവിദ്യയും ഓപ്പോ ഉപയോഗിക്കുന്നു. ഇത് അൽഗോരിതത്തിന്റെ സഹായത്തോടെ മൊത്തം ഡിവൈസിന്റെ സ്മൂത്ത്നസ് വർധിപ്പിക്കുകയും വേണ്ടവിധത്തിൽ computational power നൽകുകയും ചെയ്യുന്നു.
71 മിനിറ്റിൽ ഫുൾ ചാർജ്!
5,000mAh ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 45W SUPERVOOC Flash Charge സാങ്കേതികവിദ്യ ഉപയോഗിച്ച് വെറും 71 മിനിറ്റിൽ ഫോൺ 100% ചാർജിൽ എത്തും. Regular use രണ്ട് ദിവസവും Standby ആയി 21 ദിവസവും ഫോൺ ഉപയോഗിക്കാം. നാല് വർഷം വരെ ഒരു Replacement ഇല്ലാതെ ബാറ്ററി ഉപയോഗിക്കാനാകുമെന്നതും പ്രത്യേകതയാണ്.
പരമാവധി ഫീച്ചറുകൾ അതിശയിപ്പിക്കുന്ന വില
പ്രീമിയം ഡിസൈൻ കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന ഡിവൈസ് തന്നെയാണ് OPPO F27 5G. Cosmos Ring, Halo Light എന്നിവ ഉടനടി നിങ്ങളെ ഈ ഫോണിന്റെ ഫാൻ ആക്കും. ഇതിനൊപ്പം Amber Orange, Emerald Green നിറങ്ങളും കൂടെയാകുമ്പോൾ തികച്ചും സ്റ്റൈലിഷും പ്രീമിയവുമായ ഒരു ഡിവൈസ് ആയി. സുഹൃത്തുക്കൾക്കൊപ്പം വൈബ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Music Party App ഇഷ്ടമാകും. ഒരേ പാട്ട് ഫോണുകൾ സിങ്ക് ചെയ്ത് ആസ്വദിക്കാം. Halo Light, 300% Ultra Volume എന്നിവ സൗഹൃദങ്ങൾ കൂടുതൽ ഊഷ്മളമാക്കും. 32MP Selfie Camera ഉപയോഗിച്ച് ഒന്നിലധികം focal lengths-ൽ natural tone-ൽ ചിത്രങ്ങളെടുക്കാം. ഫോട്ടോകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഒരുപാട് effects, AI Portrait Retouching-ഉം ഉണ്ട്. .67-inch 120Hz Smart Adaptive Screen ത്രസിപ്പിക്കുന്ന brightness, വളരെ Smooth Refresh Rate നൽകും. കൂടാതെ ഈ പ്രൈസ് റേഞ്ചിലെ ഏറ്റവും അധികം AI Features, AI-aided functions ജീവിതം എളുപ്പമാക്കും.
OPPO F27 5G വാങ്ങാൻ INR 22,999 (8GB+128GB), INR 24,999 (8GB+256GB) എന്നിങ്ങനെയാണ് വില. ഇതിനോടകം തന്നെ ഡിവൈസ് Flipkart, Amazon, OPPO e-Store കൂടാതെ പ്രമുഖ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ഇത് കൂടാതെ നിരവധി അടിപൊളി ഓഫറുകളും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]