

ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ; പോലീസ് പട്രോളിങ്ങിനിടെ പ്രതിയിൽനിന്ന് 5,175 പാക്കറ്റ് ഹാൻസ്, 635 പാക്കറ്റ് കൂൾ ലിപ്പ് എന്നിവയും 12,030 രൂപയും കണ്ടെടുത്തു
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാസർകോട് സ്വദേശിയുടെ കാറിൽ നിന്നുമാണ് ഹാൻസ് അടക്കം പിടികൂടിയത്.
ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾക്ക് പുറമെ പണവും വാഹനത്തിൽ നിന്ന് പിടിച്ചെടുത്തു. കൊച്ചി ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ രാത്രി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് കാസർകോട് സ്വദേശി അഹമ്മദ് നിയാസിന്റെ കാറിൽ നിന്നും സാധനങ്ങൾ പിടികൂടിയത്.
നിരോധിത ഉത്പന്നങ്ങളായ 5,175 പാക്കറ്റ് ഹാൻസ്, 635 പാക്കറ്റ് കൂൾ ലിപ്പ് എന്നിവയും 12,030 രൂപയും പോലീസ് പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.
വിപണിയിൽ ഒന്നരക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് ഇവ. കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടി കൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]