
കണ്ണുകളുടെ ആരോഗ്യം നിലനിർത്താം ഭക്ഷണത്തിലൂടെ ; ഇവ കഴിക്കുന്നത് ശീലമക്കൂ
ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് നിങ്ങളുടെ ഹൃദയത്തെയും ശരീരത്തിന്റെ വിശ്രമത്തെയും മാത്രമല്ല, കണ്ണുകളെ ആരോഗ്യകരമാക്കാനും സഹായിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചീര വര്‍ഗങ്ങള്‍, കാബേജ് തുടങ്ങിയവ കഴിക്കുന്നത് കാഴ്ച്ച മങ്ങലടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മറ്റുളളവ എന്തൊക്കെയാണെന്ന് നോക്കാം.
ക്യാരറ്റ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
ഇലക്കറികള്‍
കാഴ്ചയ്ക്ക് സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനിയാണ് പച്ചനിറത്തിലുള്ള ഇലക്കറികള്‍. പച്ചച്ചീര, കേല്‍ തുടങ്ങിയവയിലെല്ലാം ല്യൂട്ടിന്‍, സീസാന്തിന് തുടങ്ങിയവ ധാരാളമുണ്ട്. ഇത് നേത്ര ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
മത്സ്യം
മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകള്‍ തെരഞ്ഞെടുക്കുക.
പരിപ്പ്
ബദാം, പിസ്ത, വാല്‍നട്ട്, നിലക്കടല, ഹസല്‍നട്ട് എന്നിവയില്‍ വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.
മുട്ട
മുട്ടയില്‍ ല്യൂട്ടീന്‍, സിസാന്തിന്‍, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. നേത്രാരോഗ്യത്തിന് ഇവ നല്ലതാണ്
വിത്തുകള്‍
ഫ്ളാക്സ് സീഡുകള്‍, സൂര്യകാന്തി വിത്തുകള്‍ എന്നിവ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇ, സിങ്ക് എന്നിവയാല്‍ സമ്ബന്നമാണ്. അവ നമ്മുടെ കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
നാരകഫലങ്ങള്‍
നാരകഫലങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. കണ്ണിന് ഏറ്റവും പ്രധാനപ്പെട്ടതാണ് ഇവ. പ്രായമാകുമ്ബോള്‍ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. ഭക്ഷണത്തില്‍ നാരങ്ങ, ഓറഞ്ച്, മുസംബി, ബെറിപ്പഴങ്ങള്‍, ഗ്രേപ്പ് ഫ്രൂട്ട് ഇവ ഉള്‍പ്പെടുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]