
ആലപ്പുഴ ∙ വിപ്ലവവീര്യം നിറയും മുദ്രാവാക്യങ്ങളുടെ പെരുമഴക്കാലം സാക്ഷിയായി, പോരാട്ടനാളുകളുടെ മുദ്രകൾ അകമ്പടിയായി പുന്നപ്ര സമര നായകന് ഉറ്റസഖാക്കൾക്കൊപ്പം അന്ത്യവിശ്രമം. സമരവഴികളിലൂടെ യാത്ര ചെയ്ത
പുന്നപ്ര രക്തസാക്ഷികളോടു ചേരുന്ന നിമിഷം വിപ്ലവസൂര്യൻ കത്തിജ്വലിച്ചു.
രണസ്മരണകൾ ഇരമ്പുന്ന വലിയ ചുടുകാട്ടിൽ ഇനി വിഎസ് വിപ്ലവജ്വാല. കാലങ്ങളോളം പുന്നപ്ര വയലാർ വാരാചരണത്തിൽ ദീപശിഖ കൈമാറുന്ന വിഎസ് ഇനി പിൻതലമുറയ്ക്ക് വിപ്ലവനാളമാകും.
വലിയ ചുടുകാട്ടിൽ പ്രത്യേകം തയാറാക്കിയ ഇടത്താണ് വിഎസിന്റെ അന്ത്യവിശ്രമം.
ഇന്നലെ രാവിലെ ആലപ്പുഴയിൽ എത്തിയ വിലാപയാത്ര വിവിധ സ്ഥലങ്ങളിൽ ആദരാഞ്ജലി ഏറ്റുവാങ്ങിയ ശേഷമാണ് രാത്രി ഒൻപതു മണിയോടെ ചുടുകാട്ടിൽ എത്തിച്ചത്. കോരിച്ചൊരിയുന്ന മഴയും കണ്ഠം കീറുന്ന മുദ്രാവാക്യം വിളിക്കുന്ന ജനക്കൂട്ടവും പിന്നിട്ടാണ് വിലാപയാത്ര ചുടുകാട്ടിൽ എത്തിച്ചത്.
മുഖ്യമന്ത്രി നേതൃത്വത്തിൽ രാഷ്ട്രീയ കേരളം രക്തസാക്ഷി മണ്ഡപത്തിൽ ചടങ്ങുകൾക്ക് സാക്ഷിയായി. ഈ സമയം വിഎസിനെ നെഞ്ചേറ്റിയ കേരളം വഴിനീളയും സ്മാരകത്തിന് പുറത്തും മുദ്രാവാക്യച്ചങ്ങല തീർത്തു.
വിലാപയാത്ര പിന്നിടുന്ന വഴികളിൽ ജനസഞ്ചയം ആർത്തിരമ്പുന്ന കാഴ്ച കാണാമായിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിനു ശേഷം ജില്ലാ നേതൃത്വം പ്രതിനിധികൾ ഭൗതിക ശരീരം ചിതയിലേക്ക് എടുത്തു.
മകൻ വി.എം. അരുൺ കുമാർ ചിതയിൽ തീപകർന്നു.
തുടർന്ന് അനുശോചന സമ്മേളനം. പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുത്തു.
തീക്കനൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഒപ്പം മുദ്രാവാക്യങ്ങളും വാനിലേക്കുയർന്നു.
വിഎസിന്റെ മൃതദേഹം മകൻ അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിൽനിന്നു രാവിലെ ഒൻപതോടെയാണു പൊതുദർശനത്തിനായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെ ഗാർഡ് ഓഫ് ഓണറിനുശേഷം വിലാപയാത്ര.
22 മണിക്കൂറിനു ശേഷം ആലപ്പുഴയിൽ.
തലസ്ഥാന നഗരത്തിൽ ഓരോ 2 കിലോമീറ്ററും പിന്നിടാൻ ഒരു മണിക്കൂർ വീതമെടുത്തു. പുലർച്ചെ 12.50 ന് കൊല്ലം ജില്ലയിൽ പ്രവേശിച്ചു.
കടന്നുപോന്ന വഴികളിലെല്ലാം വൻ ജനത്തിരക്ക്. മഴ കൂട്ടാക്കാതെ രാത്രിയും വഴിയരികിലും കവലകളിലും കാത്തുനിന്ന് ജനം.
വിലാപയാത്രയെ അനുഗമിച്ച് ജനക്കൂട്ടം. രാവിലെ എഴു മണിയോടെ വിലാപയാത്ര ആലപ്പുഴ ജില്ലയിൽ.
ഓരോ പോയിന്റിലും വൻ ആൾക്കൂട്ടം. രമേശ് ചെന്നിത്തലയും ജി.
സുധാകരനും അടക്കമുള്ള നേതാക്കൾ വിവിധ പോയിന്റുകളിലായി കാത്തുനിന്ന് വിഎസിന് ആദരാഞ്ജലി അർപ്പിച്ചു.
ഉച്ചയ്ക്ക് 12. 15 ഓടെ വേലിക്കകത്ത് വീട്ടിൽ.
കുടുംബാംഗങ്ങൾ മാത്രമായി പത്തു മിനിറ്റ് സമയം. അതിനുശേഷം പൊതുദർശനം.
അവിടെ വൻ തിരക്ക്. വിഎസിനെ ഒരു നോക്കു കാണാനുള്ള ക്യൂ നാലു കിലേമീറ്ററോളം നീളത്തിൽ.
2.40 ഓടെ വീട്ടിലെ പൊതു ദർശനം അവസാനിപ്പിച്ച് ഭൗതിക ശരീരം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക്. അവിടെയും പൊതുദർശനം.
രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും അവിടെ ആദരാഞ്ജലി അർപ്പിച്ചു. നാലേമുക്കാലോടെ ഡിസിയിൽനിന്ന് ഭൗതിക ശരീരം റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]