
യുപിഐ വഴിയുള്ള പണമിടപാടുകളില്‍ അടുത്ത മാസം മുതല്‍ വലിയൊരു മാറ്റത്തിന് കളമൊരുങ്ങുന്നു. ഇതുവഴി, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്കുന്ന ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ – അതായത് സ്ഥിര നിക്ഷേപങ്ങള്‍ (എഫ്.ഡി), ഓഹരികള്‍, ബോണ്ടുകള്‍, സ്വര്‍ണം എന്നിവയുടെ ഈടില്‍ ലഭിക്കുന്ന വായ്പകള്‍ – നേരിട്ട് യു.പി.ഐ വഴി ഉപയോഗിക്കാന്‍ സാധിക്കും.
ലളിതമായി പറഞ്ഞാല്‍, നിങ്ങളുടെ എഫ്.ഡി.യുടെയോ, ഓഹരിയുടെയോ, സ്വര്‍ണത്തിന്റെയോ, വസ്തുവിന്റെയോ ഈടിലുള്ള വായ്പാ അക്കൗണ്ടുകള്‍, അല്ലെങ്കില്‍ വ്യക്തിഗത, ബിസിനസ് ലോണ്‍ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ എന്നിവ പേടിഎം, ഫോണ്‍പേ പോലുള്ള യു.പി.ഐ ആപ്പുകളുമായി ബന്ധിപ്പിച്ച് സുഗമമായി പണം കൈമാറാന്‍ സാധിക്കും. എന്‍.പി.സി.ഐയുടെ സര്‍ക്കുലര്‍ പ്രകാരം, എല്ലാ യു.പി.ഐ അംഗ ബാങ്കുകളും, പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരും (പി.എസ്.പി), ക്രെഡിറ്റ് ലൈന്‍ നല്കുന്ന സ്ഥാപനങ്ങളും, തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാരും ഓഗസ്റ്റ് 31, 2025-ന് മുന്‍പ് ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇടപാടുകളില്‍ വന്‍ മാറ്റങ്ങള്‍ നേരത്തെ, യു.പി.ഐ വഴി മുന്‍കൂട്ടി അംഗീകരിച്ച ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് കടകളിലെ പേയ്മെന്റുകള്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, ബാങ്കുകള്‍ നല്കുന്ന ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാനും, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ക്കും ചെറിയ വ്യാപാരികള്‍ക്കുള്ള പേയ്മെന്റുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
ഒരു ഉദാഹരണം: നിങ്ങളുടെ കട വലുതാക്കാന്‍ 2 ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തിട്ടുണ്ടെന്ന് കരുതുക.
ഇപ്പോള്‍ ഒരു കരാറുകാരന് 2 ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിന്ന് നല്‍കണം. നിലവില്‍ ഈ ലോണ്‍ അക്കൗണ്ട് യു.പി.ഐയുമായി ബന്ധിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം നല്‍കേണ്ടി വരും.
എന്നാല്‍, ഓഗസ്റ്റ് മുതല്‍ ഈ ബിസിനസ് ലോണ്‍ അക്കൗണ്ടില്‍ നിന്ന് നേരിട്ട് യു.പി.ഐ പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കും. എന്താണ് യു.പി.ഐയിലെ ക്രെഡിറ്റ് ലൈന്‍? ഒരു ക്രെഡിറ്റ് ലൈന്‍ എന്നത് അടിസ്ഥാനപരമായി ഏതൊരു ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ നിങ്ങള്‍ക്ക് കടമെടുക്കാന്‍ കഴിയുന്ന ഒരു നിശ്ചിത തുകയാണ്.
നിങ്ങളുടെ വരുമാനത്തെയും കടം തിരിച്ചടയ്ക്കാനുള്ള ശേഷിയെയും ആശ്രയിച്ചായിരിക്കും ഈ തുക തീരുമാനിക്കുന്നത്. നേരത്തെ, നിങ്ങളുടെ ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകളിലെയും റുപേ ക്രെഡിറ്റ് കാര്‍ഡുകളിലെയും പണം മാത്രമേ യു.പി.ഐ വഴി ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
എന്നാല്‍ ഓഗസ്റ്റ് 31 മുതല്‍, യു.പി.ഐയുമായി ബന്ധിപ്പിക്കാനും ചെലവഴിക്കാനും കഴിയുന്ന 10 അധിക ക്രെഡിറ്റ് ലൈന്‍ വിഭാഗങ്ങളെ എന്‍.പി.സി.ഐ അവതരിപ്പിച്ചു. ഇവ താഴെ പറയുന്നവയാണ്: എഫ്.ഡി.യുടെ ഈടിലുള്ള വായ്പ ബോണ്ട്/ഓഹരികളുടെ ഈടിലുള്ള വായ്പ വസ്തുവിന്റെ ഈടിലുള്ള വായ്പ സ്വര്‍ണത്തിന്റെ ഈടിലുള്ള വായ്പ വ്യക്തിഗത വായ്പ ബിസിനസ് വായ്പ അണ്‍സെക്യൂര്‍ഡ് ക്രെഡിറ്റ് (ഈടില്ലാത്ത വായ്പ) കെ.സി.സി (കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്) വായ്പകള്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]