
കൊച്ചി∙ മട വീണ് വെള്ളം കയറി സ്കൂളും വീടുകളും മുങ്ങിയതിൽ അടിയന്തര നടപടികൾക്ക് ഉത്തരവിട്ട്
.
കുട്ടനാട് കൈനകരി പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചീഫ് ജസ്റ്റിസിനു നേരിട്ടു കത്തെഴുതിയതോടെയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. ബന്ധപ്പെട്ട
എല്ലാവരുടെയും യോഗം വിളിച്ചു പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണമെന്നാണ് ജില്ലാ കലക്ടർക്ക് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മേയ് 29നാണ് കൈനകരി കൃഷിഭവന്റെ പരിധിയിൽ വരുന്ന പരുത്തിവളവ് പാടശേഖരത്തിന്റെ ബണ്ട് പൊട്ടി വെള്ളം കയറിയത്. 90 വർഷം പഴക്കമുള്ള സ്കൂളും വിദ്യാർഥികളുടെ അടക്കം വീടുകളും അന്നുമുതൽ വെള്ളത്തിലാണെന്ന് ചീഫ് ജസ്റ്റിസിന് അയച്ച അപേക്ഷയിൽ സ്കൂൾ പ്രിൻസിപ്പൽ ബി.ആർ.ബിന്ദു ചൂണ്ടിക്കാട്ടി.
വെള്ളം കയറാത്ത ലൈബ്രറിയും കംപ്യൂട്ടർ ലാബും ഉൾപ്പെടെയുള്ള നാലു മുറികളിലായാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നത്. രാവിലെ ഒന്നാം വർഷ വിദ്യാർഥികൾക്കും ഉച്ചകഴിഞ്ഞ് രണ്ടാം വർഷ വിദ്യാർഥികള്‍ക്കും.
ഈ വിദ്യാർഥികൾ എങ്ങനെ പൊതുപരീക്ഷയെ അഭിമുഖീകരിക്കുമെന്നത് ഉത്കണ്ഠയുണ്ടാക്കുന്നു. മാത്രമല്ല സ്കൂളിനു ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
വെള്ളം വറ്റിക്കുന്നതിന് അസാധാരണമായ കാലതാമസമാണ് ഉണ്ടായിരിക്കുന്നത്. ബന്ധപ്പെട്ട
എല്ലാവർക്കും അപേക്ഷ നൽകിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും വിഷയത്തിൽ ഇടപെട്ടെങ്കിലും ഫലം കണ്ടില്ലെന്നും ഈ സാഹചര്യത്തിൽ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നുമാണ് അധ്യാപകർ അടക്കമുള്ള സ്കൂള്‍ ജീവനക്കാരും 200ലേറെ വിദ്യാർഥികളും ഒപ്പു വച്ചിട്ടുള്ള അപേക്ഷയിൽ പറയുന്നത്.
തുടർന്നാണ് വിദ്യാഭ്യാസ, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, പരുത്തിവളവ് പാടശേഖര സമിതി സെക്രട്ടറി, സ്കൂൾ പ്രതിനിധികൾ തുടങ്ങി ബന്ധപ്പെട്ട
എല്ലാവരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേർക്കാനാണ് കോടതി നിർദേശം. ഇവിടെ കയറിയിരിക്കുന്ന വെള്ളം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടികൾക്കു പുറമെ ഈ പ്രശ്നം സ്ഥിരമായി പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും നിർദേശിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സ്വീകരിച്ച നടപടികൾ സംബന്ധിച്ചു നടപടി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ലീഗൽ സർവീസ് അതോറിറ്റിയെ കേസിൽ കക്ഷി ചേർക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]