
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം ജൂലൈ 26ന്. “വൈബ് ഉണ്ട് ബേബി” എന്ന ടൈറ്റിലോടെ പുറത്തു വരുന്ന ഈ ഗാനത്തോടെ ചിത്രത്തിന്റെ മ്യൂസിക്കൽ പ്രമോഷൻ പരിപാടികൾ ആരംഭിക്കും.
2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പ്രധാന ജോഡികളായ തേജ സജ്ജയും റിതിക നായിക്കും തമ്മിലുള്ള മനോഹരമായ ഓൺസ്ക്രീൻ രസതന്ത്രം പ്രദർശിപ്പിക്കുന്ന ഒരു ഗാനമായിരിക്കും ജൂലൈ 26 ന് പുറത്തു വരുന്ന “വൈബ് ഉണ്ട് ബേബി”.
ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പോസ്റ്ററിൽ വളരെ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് തേജ സജ്ജയെ അവതരിപ്പിച്ചിരിക്കുന്നത്.
നായികാ റിതികയെയും ഏറെ മനോഹരിയായാണ് പോസ്റ്ററിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ നടക്കുന്ന വിസ്മയകരമായ പുരാണ- ഫാന്റസി ലോകത്തിന്റെ ഫീൽ പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.
നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ആദ്യ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്.
ആഗോള നിർമ്മാണ നിലവാരവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ഇതിന്റെ ടീസർ പ്രദർശിപ്പിച്ചിരുന്നു. വിഎഫ്എക്സ് ഷോട്ടുകളുടെ എണ്ണത്തിൽ ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് വിവരം.
സെപ്റ്റംബർ 5 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്.
ഗംഭീര ആക്ഷൻ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ വ്യക്തമാക്കിയിരുന്നു. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.
ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ വിദഗ്ധമായ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്.
സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്.
കാർത്തികേയ 2, ജാട്ട് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് പിന്നിലെ സൃഷ്ടിപരമായ ശക്തിയായ പീപ്പിൾ മീഡിയ ഫാക്ടറി നിർമ്മിക്കുന്ന ‘മിറൈ’, ഈ സ്റ്റുഡിയോയുടെ പാൻ-ഇന്ത്യ യാത്രയിലെ ധീരമായ ഒരു ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]