
തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ട ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.
ഈ വർഷത്തെ മൺസൂൺ ബമ്പർ BR-104 ലോട്ടറി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ് MC 678572 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.
കണ്ണൂരിൽ തന്നെയാണോ ഭാഗ്യശാലി ഇനി വേറെ ജില്ലയിലാണോ അതോ സംസ്ഥാനം കടന്നോ എന്നെല്ലാം കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ 2025ലെ മൺസൂൺ ബമ്പറിന്റെ വിറ്റുവരവും ഭാഗ്യശാലിയ്ക്ക് എത്ര രൂപ സമ്മാനമായി ലഭിക്കും എന്നതും നോക്കാം.
ഒന്നാം സമ്മാനം 10 കോടി, ഭാഗ്യശാലിക്ക് എത്ര രൂപ ? മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ഇതിൽ നിന്നും 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക.
നികുതിയായ 2,98,12,500 കോടി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഇത് മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കു.
കേന്ദ്ര സർക്കാരിന്റെ ആദായനികുതി, സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സെസ് തുടങ്ങിയവ സമ്മാനത്തുകയിൽ നിന്നും ഈടാക്കും. ബാക്കിയുള്ള ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.
2025ലെ മൺസൂൺ ബമ്പർ വിറ്റുവരവ് മെയ് 31ന് ആയിരുന്നു മൺസൂൺ ബമ്പർ BR-104 ലോട്ടറിയുടെ ടിക്കറ്റുകൾ വിപണിയിൽ എത്തിച്ചത്. അന്ന് മുതൽ ഇന്ന് 12 മണി അടുപ്പിച്ച് വരെ ടിക്കറ്റുകൾ വിറ്റു.
ഇത്തരത്തിൽ 33,48,990 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആകെ 14 ലക്ഷം ടിക്കറ്റുകളായിരുന്നു വിപണിയിൽ എത്തിച്ചത്.
ഇതിൽ 51010 ടിക്കറ്റുകളും ബാക്കി വന്നു. 250 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.
സർക്കാരിലേക്ക് എത്ര ? 33,48,990 ലക്ഷം ടിക്കറ്റുകൾ വിറ്റതിൽ നിന്നും 83,72,47,500( 83 കോടിയോളം) രൂപയാണ് സർക്കാരിന് ലഭിച്ചത്. ഇത് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.
എന്നാൽ ഈ തുക മൊത്തമായും സർക്കാരിന് ലഭിക്കില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുന്നത്.
ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന് MC 678572 എന്ന നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സബ് ഓഫീസിന് കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കും നാലാം സമ്മാനം മൂന്നു ലക്ഷം വീതം അഞ്ചു പരമ്പരകൾക്കുമാണ് ലഭിക്കുന്നത്. ആരാകും ആ ഭാഗ്യശാലി എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ഭാഗ്യശാലി പൊതുവേദിയിൽ എത്തുമോ എന്നതും അറിയേണ്ടിയിരിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]