
ആലപ്പുഴ ∙ ഇവിടെ നിന്ന് ഒരിക്കൽ കൂടി
യാത്ര പറയും, ഇറങ്ങും. ഒരു വാക്കു മാത്രം പറയാനാകില്ല.
അടുത്ത കൊല്ലം വരാമെന്ന്. വിഎസിന് അതൊരു ശീലമാണ്. ആലപ്പുഴക്കാർക്ക് കൊതിക്കുന്ന ഒരു ദിവസവും.
പുന്നപ്ര വയലാർ രക്തസാക്ഷിദിനത്തില് റിലേയ്ക്ക് ദീപശിഖ കൈമാറുന്നത് വിഎസാണ്. അന്ന് രാവിലെ വിഎസ് ഡിസി ഓഫിസിൽ എത്തും.
അവിടെ നിന്ന് വലിയചുടുകാട്ടിലേക്ക് ദീപശിഖ പകർന്നു നൽകാൻ പോകും. ഇക്കുറിയും യാത്ര ചുടുകാട്ടിലേക്കാണ്.
പോകുന്നത് ബീച്ചു വഴിയെന്നു മാത്രം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന കൃഷ്ണ പിള്ള സ്മാരകമാണത്.
ജില്ലാ കമ്മിറ്റി ഓഫിസും വിഎസും തമ്മിൽ പൊക്കിൾക്കൊടി ബന്ധമുണ്ട്. ഏതാണ്ട് 60 വർഷം പിന്നിട്ട
ബന്ധം. ജില്ലാ കമ്മിറ്റി ഓഫിസിന് കെട്ടിടം കണ്ടെത്തി വാങ്ങുന്നത് വിഎസ് കൂടി മുൻകൈ എടുത്തിട്ടാണ്.
അന്ന് വിഎസ് ആലപ്പുഴ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അന്നത്തെ ജില്ലാ നേതാവ് എസ്.
ശ്രീധരനാണ് കെട്ടിടം വാങ്ങുന്നത്. സ്വകാര്യ പ്രസ് വാങ്ങി ജില്ലാ കമ്മിറ്റി ഓഫിസ് കെട്ടിടം നിർമിച്ചു.
അക്കാലത്ത് വിഎസിന് ഇവിടെ പ്രത്യേകം മുറിയുണ്ടായിരുന്നു. വിവാഹം കഴിയുന്നതു വരെ താമസിച്ചിരുന്നത് ഈ മുറിയിലും.
പിന്നീട് വിവാഹ ശേഷം സമീപത്തെ വീട്ടിലേക്ക് മാറി.
എം.എ. ബേബി ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ഇപ്പോഴത്തെ കെട്ടിടം നിർമിച്ചത്.
പിന്നീട് പ്രത്യേക മുറി നിർമിച്ചില്ല. പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണത്തിന് വിഎസ് എത്തുമ്പോൾ ഡിസിയിലും വരുമെന്ന് പാർട്ടി ഏരിയ കമ്മിറ്റി അംഗം വി.കെ.
വിജയകുമാർ പറഞ്ഞു. ഡിസിയിൽ പൊതുദർശനം പാർട്ടി നേതാക്കൾക്കും വർഗ ബഹുജന സംഘടനാ നേതാക്കൾക്കും മാത്രമാണ്.
ഇവിടെ പാർട്ടി ഔപചാരികമായി ആദരവ് അർപ്പിക്കും. പിണറായി വിജയൻ അടക്കമുള്ളവർ ഇവിടെ എത്തിയിട്ടുണ്ട്.
പുറത്ത് പൊതുജനങ്ങൾക്കും പൊതുദർശനമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]