
സിനിമാ നിർമാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ തന്റെ 69–ാം വയസിൽ 26 കിലോ ശരീരഭാരമാണ് കുറച്ചത്. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ളത് കൊണ്ട് തന്നെ ബോണി കപൂറിന്റെ ശരീരത്തിലുണ്ടായ മാറ്റം പെട്ടെന്ന് ജനങ്ങളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ചിട്ടയായ ഭക്ഷണക്രമവും ചില മികച്ച ജീവിതശൈലി മാറ്റങ്ങളുമാണ് ഭാരം കുറയ്ക്കാൻ സഹായിച്ചതെന്ന് ബോണി കപൂർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജിമ്മിൽ പോവുകയോ കഠിനമായ വർക്കൗട്ടുകൾ ചെയ്യുക ചെയ്തിരുന്നില്ല.
ദൈനംദിന ശീലങ്ങളിൽ വന്ന ലളിതമായ മാറ്റങ്ങളിൽ നിന്നാണ് ഭാരം കുറയ്ക്കാൻ സാധിച്ചത്. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ.
ബോണി കപൂറിന് സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിച്ച നാല് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. ഒന്ന് അത്താഴത്തിൽ സൂപ്പ്, സലാഡുകൾ പോലുള്ള ലഘു ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി.
ഇത് കലോറി ഉപഭോഗം കുറയ്ക്കുക മാത്രമല്ല, രാത്രിയിൽ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. രണ്ട് കഫീൻ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവ അദ്ദേഹം പൂർണ്ണമായും ഒഴിവാക്കി.
ജലാംശം നിലനിർത്താനും ഊർജ്ജസ്വലത നിലനിർത്താനും അദ്ദേഹം പഴച്ചാറുകൾ ഉൾപ്പെടുത്തി. മൂന്ന് ദിവസവും രാവിലെ ജ്യൂസ് കുടിച്ച് കൊണ്ട് ദിവസം തുടങ്ങാറാണ് പതിവ്.
ഏതെങ്കിലും പാനീയങ്ങൾ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും ഊർജനില കൂട്ടാനും സഹായിക്കും. നാല് ജിം വർക്കൗട്ടുകൾ അദ്ദേഹം ഒഴിവാക്കിയിരുന്നു.
കാർ ഉപയോഗിക്കുന്നതിനു പകരം ചെറിയ ദൂരം പോകാൻ നടത്തം ശീലമാക്കി. പതിവായി നടക്കുന്നത്, ചെറിയ അളവിൽ പോലും, കലോറി കുറച്ച് ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]