
ന്യൂഡൽഹി ∙
യുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും കീഴിലുള്ള ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ച് പരിശോധന പൂർത്തിയായതായി കമ്പനി അറിയിച്ചു. ബോയിങ് 787, 737 വിമാനങ്ങളുടെ പരിശോധനയാണ് പൂർത്തിയാക്കിയത്.
തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 3 സെക്കൻഡിനുള്ളിൽ, എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫ് ആയതായി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) റിപ്പോർട്ടിലുണ്ടായിരുന്നു.
തുടർന്നാണ് ബോയിങ് വിമാനങ്ങൾ പരിശോധിക്കണമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിർദേശിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]