
ആലപ്പുഴ ∙ വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ബുധനാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
1.
എറണാകുളം, തണ്ണീർമുക്കം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംക്ഷൻ, കോൺവെന്റ് സ്ക്വയർ, കണ്ണൻ വർക്കി പാലം, കലക്ടറേറ്റ് ജംക്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു W/C വഴി ബീച്ച് റോഡിൽ വന്ന് പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.
2. എസി റോഡ് വഴി വരുന്ന വാഹനങ്ങൾ ജിഎച്ച് ജംക്ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് W/C വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.
കൂടാതെ വസതിയിൽനിന്നു വിലാപയാത്ര പുറപ്പെട്ടതിനു ശേഷം എസി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽനിന്ന് ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ എസ്ഡി കോളജ് ഗ്രൗണ്ട്, ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്
3.
കായംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ജിഎച്ച് ജംക്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു W/C വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.
4.
വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ചൊവ്വ രാത്രി 11 മുതൽ ബുധൻ രാവിലെ 11 വരെ പൂർണമായും നിരോധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]