
11:31 AM IST:
ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി.
ആന്ധ്രയിലെ കർഷകർഷ് പ്രത്യേക സഹായം
ബിഹാറിൽ മെഡിക്കൽ കോളേജ് യഥാര്‍ഥ്യമാക്കാനും സഹായം
ആന്ധ്രയിലെ പോലവാരം ജലസേചന പദ്ധതിക്കും സഹായം
11:28 AM IST:
ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്കും വമ്പൻ പ്രഖ്യാപനങ്ങള്‍
11:27 AM IST:
ബിഹാറിൽ പുതിയ വിമാനത്താവളം ആരംഭിക്കുമെന്ന ബജറ്റിലെ പ്രഖ്യാപനത്തില്‍ പ്രതിപക്ഷ ബഹളം
11:26 AM IST:
ബിഹാറിൽ പുതിയ വിമാനത്താവളം
11:25 AM IST:
കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ യഥാർത്ഥ്യമാക്കും. രാജ്യത്ത് കൂടുതല്‍ ക്രഷകുള്‍ ആരംഭിക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടത്തും. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ രഹിത ഇ- വൗച്ചറുകൾ അനുവദിക്കും
11:21 AM IST:
– 5 വർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം
– ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ
– പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
11:18 AM IST:
സ്ത്രീകൾക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ
11:18 AM IST:
തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതികൾ
11:16 AM IST:
കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി
11:15 AM IST:
എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി
11:15 AM IST:
കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകൾ കർഷകർക്ക് ലഭ്യമാക്കും
11:13 AM IST:
നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം. 80 കോടി ജനങ്ങൾക്ക് ഗരീബ് കല്യാൺ യോജന പ്രയോജനപ്പെടുന്നു
11:12 AM IST:
പണപ്പെരുപ്പം നിയന്ത്രണ വിധേയം.പണപ്പെരുപ്പം 4 ശതമാനം എന്ന ലക്ഷ്യത്തിലേക്ക്
11:11 AM IST:
വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം
11:08 AM IST:
ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യം
11:07 AM IST:
രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി
11:07 AM IST:
മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി
11:05 AM IST:
ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു
11:02 AM IST:
ബജറ്റ് അവതരണത്തിന് മുന്നോടിയായി പാർലമെന്റ് നടപടികൾ തുടങ്ങി
10:24 AM IST:
രാഷ്ട്രപതിയെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയാണ് ധനമന്ത്രി നിര്‍മല സീതാരാമൻ പാർലമെന്റിലെത്തിയത്
Union Minister of Finance and Corporate Affairs Smt Nirmala Sitharaman along with Minister of State for Finance Shri Pankaj Chaudhary and senior officials of the Ministry of Finance called on President Droupadi Murmu at Rashtrapati Bhavan before presenting the Union Budget. The…
— President of India (@rashtrapatibhvn)
9:57 AM IST:
ബജറ്റ് ദിനത്തിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി ഓഹരി വിപണി. സെൻസെക്സ് 229 പോയിൻ്റ് കൂടി 80,731 ൽ വ്യാപാരം തുടങ്ങി. നിഫ്റ്റിയിൽ 59 പോയിൻ്റ് നേട്ടം
9:55 AM IST:
ധനമന്ത്രി ബജറ്റുമായി പാർലമെന്റിലെത്തി
8:37 AM IST:
സബ്ക സാഥ് സബ്ക വികാസ് എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കും ബജറ്റ് എന്ന് ധനകാര്യ സഹ മന്ത്രി പങ്കജ് ചൗധരി.
8:36 AM IST:
ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ഔദ്യോഗിക വസതിയിൽ നിന്ന് ധനകാര്യ മന്ത്രാലയത്തിലെക്ക് പുറപ്പെട്ടു.
6:42 AM IST:
സാമ്പത്തിക സർവേ റിപ്പോർട്ട് യഥർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതല്ലെന്ന് ഗൗരവ് ഗൊഗോയി അഭിപ്രായപ്പെട്ടു.വിലക്കയറ്റം ഇതുവരെ പിടിച്ചു നിർത്താൻ ആയിട്ടില്ല. മോദി എന്നാൽ വിലക്കയറ്റമാണെന്നും ധനമന്ത്രി വിലക്കയറ്റം കാണുന്നില്ലെന്നും ഗോഗോയി അഭിപ്രായപ്പെട്ടു.
6:41 AM IST:
ബജറ്റിൽ കർഷകർക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് എന്നതാണ് പ്രധാന ചോദ്യം എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
പിന്നാക്ക വിഭക്കാർക്കും, പ്രളയ ദുരിതം അനുഭവിക്കുന്നവരെയും പരിഗണിക്കണം ബജറ്റ് അവതരണം നടക്കട്ടെയെന്നും യാഥാർത്ഥ്യത്തിൽ എന്ത് ചെയ്യും എന്നാണ് അറിയേണ്ടത് എന്നും ഖർഗെ എക്സിൽ കുറിച്ചു.
6:41 AM IST:
രാവിലെ 11 മണിക്കായിരിക്കും ബജറ്റ് അവതരണം ആരംഭിക്കുക. ധനമന്ത്രി നിർമ്മല സീതാരാമൻ രാവിലെ പത്തിനുശേഷം ഔദ്യോഗിക വസതിയിൽ നിന്ന് പാര്‍ലമെന്റിലേക്ക് പുറപ്പെടും.