

സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മാമൻ വരണം ; മന്ത്രി വി.ശിവൻകുട്ടിയെ ക്ഷണിച്ച് നാലാം ക്ലാസുകാരി എഴുതിയ കത്ത് വൈറൽ
സ്വന്തം ലേഖകൻ
സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വിദ്യാഭ്യാസമന്ത്രി മന്ത്രി വി.ശിവൻകുട്ടിയെ ക്ഷണിച്ച് കൊച്ചുകുട്ടി എഴുതിയ കത്ത് ശ്രദ്ധ നേടുന്നു. പത്തനംതിട്ട വള്ളിക്കോട് സർക്കാർ സ്കൂളിലെ നാലാം ക്ലാസുകാരി ആദിതയാണ് ക്ഷണക്കത്തിന് പിറകിലെ കൊച്ചുമിടുക്കി.
സ്നേഹം നിറഞ്ഞ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി മാമന് എന്നുതുടങ്ങുന്ന കത്തിൽ മന്ത്രി തന്നെ ചടങ്ങ് ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ആദിത കുറിക്കുന്നു. ആദിതയുടെ കൈപ്പടയിലുള്ള ക്ഷണക്കത്ത് മന്ത്രി തന്നെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതേ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ മന്ത്രിക്കൊപ്പം ആദിത നിൽക്കുന്ന ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പുതിയ ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പത്തനംതിട്ട വള്ളിക്കോട് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെത്തിയത് ഒരു പ്രത്യേക ക്ഷണം കൂടി സ്വീകരിച്ചാണ്. സ്കൂളിലെ നാലാം ക്ലാസ്സുകാരി ആദിതയുടെ ഒരു ക്ഷണം l. സ്കൂളിൽ എത്തിയപ്പോൾ കോന്നി എം.എൽ.എ. അഡ്വ. കെ.യു. ജനീഷ് കുമാർ ആദിതയെ പരിചയപ്പെടുത്തി… മോൾക്കും കൂട്ടുകാർക്കും എല്ലാവിധ ആശംസകളും സ്നേഹവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]