

3 അടി ഉയരമുള്ള കിങ്ങും 7 അടി ഉയരമുള്ള ക്വീനും ; പ്രണയിതാക്കളുടെ റീലുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറൽ ; നൃത്തം ചെയ്യുന്ന വീഡിയോ ഒരാഴ്ചക്കുള്ളില്‍ കണ്ടത് അറുപത് ലക്ഷം പേർ
സ്വന്തം ലേഖകൻ
ഓരോ പ്രണയകഥകളും വ്യത്യസ്തമാണ്. പ്രണയകഥകള്‍ക്ക് ആരാധകരും ഏറെയാണ്. അങ്ങനെ ആരാധകരേറെയുള്ള സോഷ്യല്‍മീഡിയ കപ്പിളാണ് 3 അടി ഉയരമുള്ള കിങ്ങും 7 അടി ഉയരമുള്ള ക്വീനും. ഇരുവരും ചേർന്നുളള റീലുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
ഗബ്രിയേല്‍ പിമെന്റലും മാരീ തെമാരെയുമാണ് വീഡിയോ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിലൂടെ വൈറലാകുന്നത്. 44- കാരനായ ഗബ്രിയേല്‍ കാലിഫോർണിയ സ്വദേശിയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉയരവ്യത്യാസം കൊണ്ടാണ് ഡേറ്റിങ്ങിലുള്ള ഇരുവരും വൈറലാകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആരാധകർക്കിടയില്‍ ഗബ്രിയേല്‍ കിങ്ങെന്നും മാരി ക്വീനെന്നുമാണ് അറിയപ്പെടുന്നത്. ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയാണ്. ഗബ്രിയേലിന് 24000 ഫോളോവേഴ്സും മാരീയ്ക്ക് 20 ലക്ഷം ഫോളേഴ്സുമുണ്ട്. ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോ അറുപത് ലക്ഷം പേരാണ് ഒരാഴ്ചക്കുള്ളില്‍ കണ്ടത്. തന്നേക്കാള്‍ ഉയരം കുറവുള്ളവരുടെ ഒപ്പം നിന്നുള്ള വീഡിയോകള്‍ മാരീ സാധാരണ പങ്കുവെക്കാറുണ്ട്.
ഇരുവരുടേയും പ്രണയത്തിന് ആരാധകരേറെയാണെങ്കിലും സാമൂഹികമാധ്യമത്തിലൂടെ കൊട്ടിയാഘോഷിക്കപ്പെടുന്ന സ്നേഹത്തിന്റെ സത്യസന്ധത എത്രമാത്രമുണ്ടെന്ന് സംശയിക്കുന്നു എന്ന തരത്തിലുള്ള കമൻ്റുകളും വീഡിയോകള്‍ക്ക് വരാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]