‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ’; ശ്രദ്ധേയമായി നന്ദനയുടെ സമൂഹ മാധ്യമ പോസ്റ്റ്; വി.വി.പ്രകാശിന്റെ ചിത്രവും പങ്കുവച്ചു
മലപ്പുറം∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിനു പിന്നാലെ ഏറെ ശ്രദ്ധേയമായി മുൻ ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിന്റെ മകൾ നന്ദന പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘അച്ഛാ നമ്മൾ ജയിച്ചൂട്ടോ’ എന്ന് ഫെയ്സ്ബുക്കിൽ കുറിക്കുന്നതിനോടൊപ്പം വി.വി. പ്രകാശിന്റെ ഫോട്ടോയ്ക്കു താഴെ നിൽക്കുന്ന ചിത്രവും പങ്കുവച്ചു.
‘അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം’ എന്നും നന്ദന പ്രകാശ് ഫെയ്സ്ബുക്കിൽ കുറിച്ചു. വോട്ടെടുപ്പ് ദിവസം വി.വി.
പ്രകാശ് ഇല്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പാണെന്ന് കുറിച്ചും നന്ദന പോസ്റ്റിട്ടിരുന്നു. 2021–ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു വി.വി. പ്രകാശ്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കെയാണ് വി.വി. പ്രകാശ് അന്തരിച്ചത്.
അന്ന് 2700 വോട്ടുകൾക്കാണ് വി.വി. പ്രകാശ് ഇടതുസ്വതന്ത്രനായിരുന്ന പി.വി.
അൻവറിനോട് പരാജയപ്പെട്ടത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]