
‘അൻവറിനെ വേണ്ടെന്ന് കോൺഗ്രസ് പറയില്ല, വരണമെന്ന് ആഗ്രഹിച്ചു; ജനപിന്തുണയുള്ള നേതാവ്’
കണ്ണൂർ ∙ പി.വി. അൻവറെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ വേണ്ട
എന്ന് കോൺഗ്രസ് പറയില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ. ജനപിന്തുണയുള്ള നേതാവാണ് അൻവറെന്നും സുധാകരൻ പറഞ്ഞു.
അൻവറിന് വലിയ പ്രാധാന്യം തിരഞ്ഞെടുപ്പിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അൻവർ നയപരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച് സിപിഎമ്മിൽ നിന്ന് വന്ന ആളാണ്. കോൺഗ്രസിലേക്ക് അദ്ദേഹം വരണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്.
വരാമെന്ന് അദ്ദേഹം ഏറ്റതുമാണ്. ചില സാങ്കേതികമായ പ്രശ്നങ്ങളാൽ അതു നടക്കാതെ പോയി.
കോൺഗ്രസിലേക്ക് വരാൻ അദ്ദേഹം തയാറാണെങ്കിൽ പാർട്ടി അതു പരിശോധിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. സർക്കാരിനെതിരായ വിധിയെഴുത്താണ് നിലമ്പൂരിലുണ്ടായത്.
എല്‍ഡിഎഫ് സർക്കാരിനെതിരായ ജനവികാരമാണിത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു.
മുസ്ലിം ലീഗ് സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി പോലും ഇതുപോലെ പ്രവർത്തിച്ചിട്ടുണ്ടാകില്ല. ഷൗക്കത്തിന്റെ വിജയം ഞങ്ങൾ ആദ്യം മുതലേ പറഞ്ഞതാണ്.
ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് വിജയിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]