
ആത്മഹത്യ, വാഹനാപകടം: വിദ്യാർഥികൾക്ക് ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി ബെംഗളൂരു സർവകലാശാല
ബെംഗളൂരു ∙ വിദ്യാർഥികൾക്ക് ബെംഗളൂരു സർവകലാശാല ആരോഗ്യ, ലൈഫ് ഇൻഷുറൻസ് നിർബന്ധമാക്കി. പ്രീമിയം എത്രയെന്നു തീരുമാനമായിട്ടില്ല.
വാർഷിക ഫീസിനൊപ്പം പ്രീമിയം തുകയും ഉൾപ്പെടുത്താനാണു നീക്കം. വിദ്യാർഥികളെ പ്രധാനമന്ത്രി ജൻ സുരക്ഷാ യോജനയിൽ റജിസ്റ്റർ ചെയ്യിക്കാനും കോളജുകൾക്ക് സർവകലാശാല നിർദേശം നൽകി.
അടുത്തയിടെ കോളജ് ക്യാംപസുകളിൽ ചില വിദ്യാർഥികൾ ജീവനൊടുക്കിയതിന്റെയും വാഹനാപകടങ്ങളിൽ മരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇൻഷുറൻസ് പദ്ധതി. അപകടങ്ങളിൽ മരിക്കുന്ന വിദ്യാർഥികളുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാനുള്ള തുകയ്ക്കായി രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നത് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]