
ബെംഗളൂരു: ജെഡിഎസ് പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൂരജ് രേവണ്ണ അറസ്റ്റിൽ. 27-കാരനായ പ്രവർത്തകനെ പീഡിപ്പിച്ച കേസിലാണ് ഹോലെനരസിപുര പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ സൂരജ് ഈ ജെഡിഎസ് പ്രവർത്തകനെതിരെ വീണ്ടും പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ജെഡിഎസ് പ്രവർത്തകൻ നൽകിയ പീഡന പരാതിയിൽ സൂരജിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 4 മണി വരെ സൂരജിനെ ചോദ്യം ചെയ്ത ശേഷം രാവിലെ 8 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇതിനിടെ, സൂരജ് രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സിഐഡിക്ക് കൈമാറാൻ സർക്കാർ ഉത്തരവിട്ടു. പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് സൂരജ് ജെഡിഎസ് പ്രവർത്തകനെതിരെ നൽകിയ പരാതിയും സിഐഡി അന്വേഷിക്കും.
Last Updated Jun 23, 2024, 1:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]