
നമ്മളിൽ പലരും ചപ്പാത്തിയോ റൊട്ടിയോ നെയ്യ് ചേര്‍ത്ത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത് ചപ്പാത്തിയെ മൃദുവാക്കുക മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും നല്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാല്‍ സമ്പന്നമാണ് നെയ്യ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നെയ്യ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയൊക്കെ അടങ്ങിയ നെയ്യ് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നതിൻ്റെ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. രക്തത്തിലെ പഞ്ചസാരയുടെ അളവ്
റൊട്ടി അല്ലെങ്കില്‍ ചപ്പാത്തിയില്‍ ചെറിയ അളവില്‍ എങ്കിലും അന്നജം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും. എന്നാല്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യുടെ സാന്നിധ്യം മൂലം ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
2. പോഷകങ്ങളുടെ ആഗിരണം
നെയ്യ് ഗോതമ്പ് പൊടിയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതിനാല്‍ ചപ്പാത്തിയിൽ നെയ്യ് പുരട്ടുന്നത് ഏറെ നല്ലതാണ്.
3. വണ്ണം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇതിനായി ചപ്പാത്തിയിൽ നെയ്യ് പുരട്ടി കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Last Updated Jun 22, 2024, 8:27 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]