
ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു; പിതാവിനെതിരെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മൊഴി, പോക്സോ കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വർക്കല∙ അയിരൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ 36 കാരനായ പിതാവ് പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ വകുപ്പ് പ്രകാരം കേസെടുത്തു. 21നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെന്ന വ്യാജേന പൊൻമുടിയിൽ എത്തിച്ച ശേഷം ആളൊഴിഞ്ഞ കാട് മൂടിയ പ്രദേശത്തു വച്ച് പിതാവ് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് രണ്ടാം തവണയാണ് സമാന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
2019ലും സമാന സ്വാഭാവമുള്ള കേസ് അയിരൂർ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തിൽ ശിക്ഷ ലഭിച്ചില്ല. തുടർന്ന്, മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഇല്ലാതെ കഴിയവേയാണു തന്നെ പിതാവ് പീഡിപ്പിച്ച വിവരം അമ്മയോട് മകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.