
അബുദാബി: ഭക്ഷ്യസുരക്ഷ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യുഎഇയിലെ മൂന്ന് പ്രമുഖ ഭക്ഷ്യസ്ഥാപനങ്ങൾ അടച്ചുപൂട്ടി. പൂട്ടിയ മൂന്ന് സ്ഥാപനങ്ങളിൽ രണ്ടെണ്ണം അബുദാബിയിലും ഒരെണ്ണം അൽഐനിലുമാണ്. ചെട്ടിനാട് മൾട്ട് ക്യുസിൻ റസ്റ്റോറന്റ്, നസായെം അൽനിൽ പാസ്ട്രീസ്, സ്വീറ്റ്സ് ആൻഡ് ഡയമണ്ട് സിറ്റി സൂപ്പർമാർക്കറ്റ് എന്നിവയാണ് അടച്ചുപൂട്ടിയതെന്ന് അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
ഈ മാസമാദ്യം ഭക്ഷ്യസുരക്ഷ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അൽ ദാനയിൽ സ്ഥിതിചെയ്യുന്ന സൈഖ ഗ്രിൽ ആൻഡ് റസ്റ്റോറന്റ് അടച്ചുപൂട്ടിയിരുന്നു. അതിനും മുൻപ് അബുദാബിയിലെ തന്നെ അഞ്ച് റസ്റ്റോറന്റുകൾ അടച്ചിരുന്നു. പാക് രവി റസ്റ്റോറന്റ്, ലാഹോർ ഗാർഡൻ ഗ്രിൽ റസ്റ്റോറന്റ് ആൻഡ് കഫറ്റീരിയ, കറക് ഫ്യൂച്ചർ കഫറ്റീരിയ, റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ്, സാൾട്ടി ദേസി ദർബാർ റസ്റ്റോറന്റ്, അൽ മഖാം കോർണർ റസ്റ്റോറന്റ് എന്നിവയാണ് അടച്ചത്. ബംഗാളി ഭക്ഷണം ലഭിക്കുന്ന അബുദാബിയിലെ രുപാഷി ബംഗള റസ്റ്റോറന്റും അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]