
ബിജെപിയിൽ ചേർന്ന് മറിയക്കുട്ടി; താമരപ്പൂ നൽകി സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടിവന്ന അടിമാലി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവൻഷനിലേക്ക് മറിയക്കുട്ടിയെ ക്ഷണിച്ചിരുന്നെന്നും സ്വമേധയാ എത്തിയാണ് അംഗത്വം സ്വീകരിച്ചതെന്നും ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു പറഞ്ഞു. തൊടുപുഴ പാപ്പൂട്ടി ഹാളിൽ വച്ചു മറിയക്കുട്ടിയെ ഷാൾ അണിയിച്ചു താമരപ്പൂ നൽകി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.
ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ അമ്മമാർ പ്രതിഷേധ സൂചകമായി 2023 നവംബറിൽ അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചു നടത്തിയ സമരത്തിലൂടെയാണ് മറിയക്കുട്ടി ശ്രദ്ധയാകർഷിച്ചത്. അന്ന് മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. കെപിസിസി മറിയക്കുട്ടിക്ക് വീടുവച്ച് നൽകിയിരുന്നു.