
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം. 15 പവനും നാല് ലക്ഷം രൂപയും മോഷണം പോയതായി പരാതി. കേരള സർവകലാശാല മുൻ അസിസ്റ്റൻറ് രജിസ്റ്റർ അനിൽകുമാറിൻ്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ നാല് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. നാല് ദിവസം മുമ്പ് മലേഷ്യയിലേക്ക് യാത്ര പോയ അനിൽകുമാർ രാവിലെ വീട്ടിലെത്തി നോക്കുമ്പോഴായിരുന്നു വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് പല സ്ഥലങ്ങളിലായി വച്ചിരുന്ന സ്വർണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. അനിൽ കുമാറിന്റെ പരാതിയിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിരലടയാള വിദഗ്ധരും, ഡോക്സ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]