
‘കേരളം കടക്കെണിയിലെന്നത് തെറ്റായ പ്രചാരണം; വസ്തുതയുടെ കണിക പോലുമില്ല, 9 വർഷത്തിൽ അഭിമാന നേട്ടങ്ങൾ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കേരളം കടക്കെണിയിലാണെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുകയാണെന്നും ഇതില്‍ വസ്തുതയുടെ കണിക പോലുമില്ലെന്നും മുഖ്യമന്ത്രി . റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് കടവും ആഭ്യന്തര വരുമാനവും തമ്മിലെ അനുപാതം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കുറവാണ്. എന്നാല്‍, മറിച്ചാണ് പ്രചാരണം. അനുപാതം ഇനിയും കുറയും. ചിട്ടയായ ധനകാര്യ മാനേജ്മെന്റ് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ തിരുവനന്തപുരം ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒൻപത് വര്‍ഷം കൊണ്ട് കേരളത്തില്‍ അഭിമാനമകരമായ നേട്ടമാണ് ഉണ്ടായത്. എന്നാല്‍ ഇവിടെ ധനകാര്യ മാനേജ്മെന്റിന് കുഴപ്പമുണ്ടെന്ന് വ്യാജപ്രചരണം നടത്തുകയാണ്. ഐടി രംഗത്ത് വലിയ വളര്‍ച്ചയുണ്ടാകുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ഇടമായി കേരളം മാറി. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് കേരളത്തിലാണ്. 200 കോടി ചെലവിട്ട് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും. കൂടാതെ നിക്ഷേപവും സംരംഭങ്ങളും വര്‍ധിക്കുകയാണ്. രണ്ടോ മൂന്നോ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടെങ്കില്‍ അതാണ് പ്രചരിപ്പിക്കുന്നത്. നിസാനും എയര്‍ബസും കേരളത്തിലേക്കു വരുന്നു എന്നതാണ് ഇപ്പോഴത്തെ മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവേചനപരമായി പെരുമാറുന്ന കേന്ദ്രത്തെ വെള്ളപൂശാനാണ് ചിലര്‍ ശ്രമിക്കുന്നത്. കേരളത്തോട് താല്പര്യമുള്ളവര് സര്‍ക്കാര്‍ ശബ്ദം ഉയര്‍ത്തുന്നതിന് ഒപ്പം നില്‍ക്കണം. വിലക്കയറ്റം ഏറ്റവും കുറഞ്ഞ, വര്‍ഗീയ സംഘര്‍ഷങ്ങളോ പ്രശ്നങ്ങളോ ഇല്ലാതെ സമാധാനപരമായി ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി കേരളം നവംബര്‍ ഒന്നിന് മാറും. ക്ഷേമ പെന്ഷന് വിതരണത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 18 മാസം കുടിശിക വരുത്തി. 665 കോടിയായിരുന്നു യുഡിഫ് കാലത്തെ ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം. എന്നാല്‍ എല്‍ഡിഎഫ് 2500 കോടിയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.