
‘ബിജെപിക്ക് 980 കോടി വരെ ഇലക്ടറല്‍ ബോണ്ട് നല്കിയ കമ്പനികള്‍ക്കാണ് ദേശീയപാത നിര്‍മാണത്തിന്റെ കരാര്‍ ലഭിച്ചത്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വലിയ തോതില്‍ ഇലക്ടറല്‍ ബോണ്ട് നല്‍കിയിട്ടുള്ള കമ്പനികള്‍ക്കാണ് ദേശീയപാത നിര്‍മാണത്തിന്റെ കരാര്‍ ലഭിച്ചിരിക്കുന്നതെന്നു സംസ്ഥാന സെക്രട്ടറി . 980 കോടി രൂപ ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് കൊടുത്ത കമ്പനി വരെ പട്ടികയിലുണ്ടെന്നും ഗോവിന്ദന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലെങ്കില്‍ കേരളത്തില്‍ എന്‍എച്ച് 66 ഇല്ലെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചു പോയ പദ്ധതി പുനര്ജീവിപ്പിച്ചു നടപ്പാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഭൂമി ഏറ്റെടുത്തു നല്‍കണമെന്ന് കേരളത്തോട് ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. മറ്റൊരു സംസ്ഥാനത്തോടും ഇങ്ങനെ പറഞ്ഞിരുന്നില്ല.
ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം പണം, 6000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി നല്കിയിട്ടാണ് ദേശീയപാത തത്വത്തില്‍ അംഗീകരിച്ചത്. അതിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ടാണ് പ്രശ്നപരിഹാരത്തിന് ഇടപെട്ടിരുന്നതെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
സ്മാര്‍ട് റോഡുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ബോര്‍ഡിലെ പടം നോക്കിയിട്ടാണോ പദ്ധതിയുടെ വലുപ്പം തീരുമാനിക്കുന്നതെന്നും ഗോവിന്ദന് ചോദിച്ചു. പടത്തിന് ഒരു പ്രധാന്യവുമില്ല. പദ്ധതിക്കാണ് പ്രധാന്യം. പരിപാടിയില്‍ പങ്കെടുക്കുന്ന ഏതെങ്കിലും മന്ത്രിയുടെ ഫോട്ടോ നോക്കിയിട്ടാണോ പദ്ധതിയുടെ പ്രാധാന്യം തീരുമാനിക്കുന്നത്? അനാവശ്യമായ ചര്‍ച്ചയാണിതെന്നും ഗോവിന്ദന് പറഞ്ഞു.