
തൃശൂരിൽ നാലുനില കെട്ടിടത്തിനു മുകളിൽനിന്ന് ഇരുമ്പ് മേൽക്കൂര കാറ്റത്ത് റോഡിലേക്ക് വീണു; ഗതാഗതക്കുരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ മുനിസിപ്പൽ ഓഫിസ് റോഡിലെ കെട്ടിടത്തിൽനിന്നു വലിയ ഇരുമ്പ് മേൽക്കൂര കാറ്റത്ത് റോഡിലേക്ക് വീണു. റോഡിൽ വാഹനങ്ങൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. കോർപറേഷൻ ഓഫിസിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഇരുമ്പു മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്ന് റോഡിലേക്ക് വീണത്. മേൽക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കനത്ത മഴയായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നെന്നും അതിനാലാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു. തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വലിയ ഇരുമ്പു മേല്‍ക്കൂരയായതിനാൽ മുറിച്ചു മാറ്റാൻ സമയമെടുക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളിലൊന്നും ഇത്രയും വലിയ മേൽക്കൂരയില്ല. നാല് നിലയുള്ള കെട്ടിടത്തിനു മുകളിൽനിന്നാണ് ഇരുമ്പു മേൽക്കൂര റോഡിലേക്ക് വീണത്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.