കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് സ്കൂളിന്റെ ബോർഡിൽ കൊണ്ടു; സന്തോഷ് കീഴാറ്റൂരിന്റെ മകനെ മർദിച്ച കേസിൽ അറസ്റ്റ്
തളിപ്പറമ്പ്∙ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദുനന്ദിനെ (17) മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തൃച്ചംബരം സ്വദേശികളായ കെ.പ്രജീഷ്, കെ.സന്തോഷ്, പി.ശ്രീകാന്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെ തളിപ്പറമ്പ് ചിന്മയ സ്കൂളിനു മുൻപിൽ വച്ചാണ് ഒരു സംഘം ആളുകൾ മർദിച്ചത്. യദുനന്ദിന്റെ സുഹൃത്തുക്കളായ നിവേദ്, അർജുൻ, റിഷിധ് എന്നിവർക്കും മർദനമേറ്റു.
കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിനു പോയി തിരിച്ചുവരുമ്പോൾ കല്ലെറിഞ്ഞ് കളിക്കുന്നതിനിടെ, കല്ല് ചിന്മയ സ്കൂളിന്റെ ബോർഡിനു കൊണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. മഹേഷ് എന്നയാളുടെ നേതൃത്വത്തിൽ ഏഴംഗ സംഘം ഹെൽമറ്റു കൊണ്ടും കൈ കൊണ്ടും മർദിച്ചുവെന്നാണ് യദുനന്ദൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വിവരമറിഞ്ഞ് സന്തോഷ് കീഴാറ്റൂർ എത്തിയാണ് മകനെയും സുഹൃത്തുക്കളെയും ആശുപത്രിയിൽ എത്തിച്ചത്. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സന്തോഷ് കീഴാറ്റൂർ ആരോപിച്ചിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]