
ലക്നൗ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ലക്നൗവിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ബെംഗളൂരുവിൽ മഴ ഭീഷണി ഉള്ളതിനാലാണ് ആർ സി ബിയുടെ ഹോം മത്സരം ലക്നൗവിലേക്ക് മാറ്റിയത്. പ്ലേ ഓഫ് ഉറപ്പിച്ച ആർ സി ബിയുടെ ലക്ഷ്യം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ്. 12 കളികളില്‍ 17 പോയന്റുള്ള ആര്‍സിബി നിലവില്‍ രണ്ടാം സ്ഥാനത്താണ്. 18 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്.
അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദ് പോയിന്റ് പട്ടികയിലെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.
നായകന് രജത് പാട്ടീദാര്‍ പരിക്കുമാറി തിരിച്ചെത്തുന്നുവെന്നത് ആര്‍സിബിക്ക് ആശ്വസമാണ്. ജോഷ് ഹേസല്‍വുഡിന്റെ അഭാവത്തില്‍ പേസ് നിരയെ നയിക്കാനുള്ള ഉത്തരവാദിത്തം ഭുവനേശ്വര്‍ കുമാറിനായിരിക്കും. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ആര്‍സിബി 11 കളികളില്‍ ജയിച്ചപ്പോള്‍ ഹൈദദാബാദ് 13 മത്സരങ്ങളില്‍ ജയിച്ചു. എന്നാല്‍ അവസാന കളിച്ച അഞ്ച് കളികളില്‍ ആര്‍സിബിക്ക് 3-2ന്റെ മുൻതൂക്കമുണ്ട്.
ആര്‍സിബി സാധ്യതാ ഇലവന്: വിരാട് കോലി, ഫിൽ സാൾട്ട്, ജേക്കബ് ബെഥേൽ, രജത് പതിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, റാസിഖ് സലാം, യാഷ് ദയാൽ, സുയാഷ് ശർമ്മ.
ഹൈദരാബാദ് സാധ്യതാ ഇലവന്: അഥർവ ടൈഡെ, അഭിഷേക് ശർമ, ഇഷാൻ കിഷൻ , ഹെൻറിച്ച് ക്ലാസൻ, കാമിന്ദു മെൻഡിസ്, അനികേത് വർമ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, ഹർഷ് ദുബെ, സീഷൻ അൻസാരി, ഇഷാൻ മലിംഗ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]