
അഹമ്മദാബാദ്: ഐപിഎല്ലില്‍ വിക്കറ്റെടുത്തശേഷം നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ലക്നൗ ലെഗ് സ്പിന്നര്‍ ദിഗ്വേഷ് റാത്തിക്ക് വിലക്ക് ലഭിച്ചതിന് പിന്നാലെ നോട്ട് ബുക്ക് സെലിബ്രേഷൻ ആവര്‍ത്തിച്ച് മറ്റൊരു ലക്നൗ താരം. ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ ലക്നൗ പേസറായ ആകാശ് മഹാരാജ് സിംഗാണ് ദിഗ്വേഷിനെ അനുകരിച്ച് നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്.
ഇന്നലെ ലക്നൗ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്റെ ജോസ് ബട്ലറെ പത്താം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കിയശേഷമാണ് ആകാശ് മഹാരാജ് സിംഗ് കൈകളില്‍ എഴുതി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയത്. 18 പന്തില്‍ 33 റണ്‍സെടുത്ത ബട്ലറുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായിരുന്നു.
Akash Singh signs Digvesh’s proxy 🖋📓
🎥 A clever slower one from the pacer to outfox Jos Buttler 🤌
Updates ▶ | |— IndianPremierLeague (@IPL)
കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബദിന്റെ അഭിഷേക് ശര്‍മയെ പുറത്താക്കിയശേഷം ദിഗ്വേഷ് റാത്തി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയതിന് ബിസിസിഐ അച്ചടക്ക സമിതിയ റാത്തിയെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. പുറത്തായശേഷം ക്രീസ് വിടാനൊരുങ്ങിയ അഭിഷേക് റാത്തിയുടെ നോട്ട് സെലിബ്രേഷന് കണ്ട് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അമ്പയര്‍മാര്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തിരുന്നു.
ടൂര്‍ണമെന്റില്‍ മുമ്പും സമാനമായി നോട്ട് ബുക്ക് സെലിബ്രേഷന് നടത്തിയതിന് ദിഗ്വേഷ് റാത്തിക് പിഴശിക്ഷ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഗുജറാത്തിനെതിരെ ഇംപാക്ട് സബ്ബായി കളിച്ച ആകാശ് മഹാരാജ് സിംഗും നോട്ട് ബുക്ക് സെലിബ്രേഷൻ ആവര്‍ത്തിച്ചത്. ആകാശിനെതിരെ ബിസിസിഐ അച്ചടക്ക നടപടിയെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. മത്സരത്തില്‍ 3.1 ഓവര്‍ എറിഞ്ഞ ആകാശ് 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]