
തിരുവനന്തപുരം: പാറശാല കുഴിഞ്ഞാൽ വിളയില്‍ കടത്തിക്കൊണ്ട് വന്ന 15000 കിലോ റേഷന്‍ അരി പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചോദ്യം ചെയ്യുന്നുണ്ട്. റേഷന്‍ കടത്താന്‍ ഉപയോഗിച്ച വ്യാജ നമ്പര്‍ പതിപ്പിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാടവിളയില്‍ പ്രവര്‍ത്തിക്കുന്ന. ഫുഡ് ഗോഡൗണില്‍ നിന്നാണ് അരിപിടി കൂടിയത്.തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി കടത്തി വരുന്ന റേഷന്‍ അരി ആണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗണിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയാണ്. ഇവിടേക്ക് അരി കടത്താന്‍ ഉപയോഗിച്ചിരുന്ന കാര്‍ പാറശാല പൊലീസ് കണ്ടെത്തി.കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാറശാല പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന .310 ചാക്കുകളില്‍ ആയാണ് ഇവ സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത വാഹനത്തിന്റെ നമ്പരുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇത് മോഷണ വാഹനമാണോ എന്നും സംശയിക്കുന്നുണ്ട് തമിഴ്നാട്ടിലെയും, കേരളത്തിലെയും റേഷന്‍കടകളില്‍ നിന്ന് ഉള്‍പ്പെടെ അരി ഗോഡൗണില്‍ എത്തിച്ചശേഷം ബ്രാന്‍ഡ് പതിപ്പിച്ച് വിപണിയില്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണികള്‍ ഉള്‍പ്പെട്ടവരാണ് പിന്നിലെന്നാണ് വിലയിരുത്തൽ. അരി പൊതുവിതരണ വകുപ്പ് വിജിലന്‍സിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]