
ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ ഉത്തരവാദിത്തം യുഎസിന്: ഇറാന് വിദേശകാര്യ മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദുബായ് ∙ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചാൽ അതിന്റെ നിയമപരമായ ഉത്തരവാദിത്തം യുഎസിന് ആയിരിക്കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ഇസ്രയേൽ ആക്രമിച്ചേക്കുമെന്ന രാജ്യാന്തര മാധ്യമത്തിന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനു നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്നു ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലും അബ്ബാസ് അറാഗ്ചി മുന്നറിയിപ്പ് നൽകി. ഭീഷണി തുടരുകയാണെങ്കിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും വസ്തുക്കളെയും സംരക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അത്തരം നടപടികളെക്കുറിച്ച് രാജ്യാന്തര ആണവോർജ ഏജൻസി(ഐഎഇഎ)ക്ക് അറിയിപ്പ് നൽകുമെന്നും അറാഗ്ചി കൂട്ടിച്ചേർത്തു.