
ടര്‍ബോയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് വൈശാഖ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, വൈശാഖ് കുറിച്ചു. ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനിടെയാണ് വൈശാഖിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന് സുനിലുമാണ് അവതരിപ്പിക്കുന്നത്.
Read Also:
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ടര്‍ബോ. മിഥുന് മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ടര്‍ബോ ജോസായെത്തുന്ന മമ്മൂക്കയുടെ ആക്ഷന്‍ രംഗങ്ങളും ഫൈറ്റ് സീനുകളും ഒരു രക്ഷയില്ലെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. 2 മണിക്കൂര്‍ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
Story Highlights : Vysakh Thanking Audience Turbo movie
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]