
ജിതീഷ് പരമേശ്വരന്, ശ്രീഷ്മ ചന്ദ്രന്, റ്റ്വിങ്കിള്‍ ജോബി, സാജിദ് യാഹിയ, ശിവന് മേഘ, ശില്പ അനിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്ത പൊമ്പളൈ ഒരുമൈ എന്ന ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമില്‍ ഉടൻ വരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം മഞ്ജുവാര്യർ തുടങ്ങി പ്രമുഖരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
മാക്രോം പിക്ച്ചേഴ്സ് നിർമ്മിക്കുന്ന പൊമ്പളൈ ഒരുമൈയുടെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു. സഹ നിര്‍മ്മാണം ജയന് ഗോപി ചൈന, റാഫി ആന്റണി, ഛായാഗ്രഹണം സിറാജുദ്ദീന് സൈനുദ്ദീന്‍, ആശയം റിന്റു ആറ്റ്ലി, സംഗീതം, പശ്ചാത്തല സംഗീതം നിനോയ് വർഗീസ്, ചിത്രസംയോജനം ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം അഹമ്മദ് സാഹിദ്, നജ്മല്‍ കെ എ, കലാസംവിധാനം മുകുന്ദന് മാമ്പ്ര, മുഖ്യ സഹസംവിധാനം ജിനി കെ, സഹസംവിധാനം ശില്പ അനില്‍, സംവിധാന സഹായികള്‍ ജഗദീഷ് ശങ്കരന്, റ്റ്വിങ്കിള്‍ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം ശിവന് മേഘ, ശബ്ദ രൂപകല്‍പ്പന വിഷ്നേഷ് ബോസ്, ശബ്ദ മിശ്രണം ദീപു ഷൈന്‍, സ്റ്റുഡിയോ വാക്മാന് സ്റ്റുഡിയോ, പരസ്യകല ആര്‍ട്ടോകാര്‍പസ്, പിആര്‍ഒ എ എസ് ദിനേശ്.
Last Updated May 22, 2024, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]