
ദില്ലി: ഡിജിറ്റൽ വാർത്താ മാധ്യമ ലോകത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് വമ്പൻ കുതിപ്പ്. 2024 സാമ്പത്തിക വർഷത്തിൽ ദേശീയ മാധ്യമങ്ങളിൽ ഏറ്റവും വലിയ വളർച്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സ്വന്തമാക്കിയത്. വായനക്കാരുടെയും കാഴ്ചക്കാരുടെയും കാര്യത്തിൽ 110 ശതമാനം വളർച്ചയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ മറ്റ് ദേശീയ മാധ്യമങ്ങളെയെല്ലാം പിന്നിലാക്കിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച 15 ദേശീയ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെ വളർച്ചാ നിരക്ക് പട്ടികയിലാണ് ഏഷ്യാനെറ്റിന്റെ കുതിപ്പ്.
ഡിജിറ്റൽ വാർത്താ മാധ്യമങ്ങളുടെ ഏറ്റവും പുതിയ കോംസ്കോർ റിപ്പോർട്ട് പ്രകാരം 2024 സാമ്പത്തിക വർഷത്തിൽ 110% പ്രേക്ഷക വളർച്ച ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ടി വി 9 നെറ്റ്വർക്ക് മാധ്യമ സ്ഥാപനത്തിന് 40 ശതമാനം മാത്രമാണ് വളർച്ചയുള്ളത്. ദ ഹിന്ദു ഗ്രൂപ്പിന് 20 ശതമാനവും ജാഗരൺ ന്യൂ മീഡിയക്ക് 18 ശതമാനവും ടൈംസ് നെറ്റ്വർക്കിന് 17 ശതമാനവും ഇന്ത്യ ടി വി ഗ്രൂപ്പിന് 16 ശതമാനവും നെറ്റ്വർക്ക് 18 ഗ്രൂപ്പിന് 10 ശതമാനവും എൻ ഡി ടി വിക്ക് 4 ശതമാനവുമാണ് വളർച്ച. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ബംഗ്ലാ, മറാത്തി തുടങ്ങി 9 ഭാഷകളിലുമായിട്ടാണ് ഏഷ്യാനെറ്റ് നെറ്റ്വർക്ക് ഡിജിറ്റൽ മാധ്യമ ലോകത്തുള്ളത്.
എല്ലാ ടീം അംഗങ്ങളുടെയും പരിശ്രമം വലിയ നേട്ടത്തിന് പിന്നിലുണ്ടെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സമർഥ് ശർമ്മ പറഞ്ഞു. എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന്റെ വലിയ നേട്ടത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നീരജ് കോലിയും ടീമിനെ അഭിനന്ദിച്ചു.
Last Updated May 22, 2024, 9:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]