
സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാം
സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാം
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ സരസഫലമാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്.
സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ഹൃദയത്തിന്റെ ആകൃതിയിലുളള സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും.
സ്ട്രോബെറിയിൽ കലോറി കുറവാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്.
ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക്
ഇത് നല്ലതാണ്. ഇത് സ്ട്രോബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറിക്കും ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുമെന്ന പേടി വേണ്ട.
സ്ട്രോബെറയില് അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]